ഖുതുബ നടന്നുകൊണ്ടിരിക്കെ കേള്‍ക്കുന്നവർക്ക് സ്വലാത്ത് ചൊല്ലാൻ പറ്റുമോ?
ചോദ്യകർത്താവ്
shuaib t
Jan 19, 2020
CODE :Fiq9575
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഖുതുബ നടക്കുമ്പോള്‍ മൌനമായി ഖുതുബ ശ്രദ്ധിച്ചുകേള്‍ക്കലാണ് ഏറ്റവും പുണ്യമായ കര്‍മം. അപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യലോ ദിക്റ് ചൊല്ലലോ ഒന്നും സുന്നത്തില്ല.
എന്നാല്‍ ദൂരം കാരണമോ മറ്റൊ ഖുതുബ കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക്, മറ്റുള്ളവര്‍ക്ക് പ്രയാസമാവാത്ത രൂപത്തില്‍ ശബ്ദം കുറച്ച് ഖുര്‍ആന്‍ പാരായണമോ ദിക്റ് ചൊല്ലലോ ആകാവുന്നതാണ്. അന്നേരം ചൊല്ലുന്ന ദിക്റുകളില്‍ ഏറ്റവും പുണ്യം സ്വലാത്തിനാണ് (തുഹ്ഫ, ശര്‍വാനീ 3/360)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.