പിന്തിച്ചും മുന്തിച്ചും ജംആക്കി നിസ്കരിക്കുമ്പോൾ എങ്ങനെയാണു അറബിയിൽ നിസ്കാരത്തിനു നിയ്യത് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

Farhan

Jan 25, 2020

CODE :Fiq9582

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിയ്യത്ത് എന്നാല്‍ മനസില്‍ കരുതുക എന്നതാണല്ലോ. അറബിയറിയാത്തവന്‍ അറബിയില്‍ കരുതുകയെന്നത് സാധ്യവുമല്ല. എന്നാല്‍ മനസില്‍ കരുതുന്നതോടൊപ്പം നിയ്യത്ത് ഉച്ചരിക്കല്‍ സുന്നത്തുണ്ട്. ആയതിനാല്‍ ഞാന്‍ ഇന്ന നിസ്കാരം നിസ്കരിക്കുന്നു എന്ന് മനസില്‍ കരുതല്‍ നിര്‍ബന്ധവും നാവ് കൊണ്ട് ഉച്ചരിക്കല്‍ സുന്നത്തുമാണ്. അറിയുന്നതോ അറിയാത്തതോ ആയ ഏത് ഭാഷയിലായാലും നാവ് കൊണ്ട് ഉച്ചരിക്കല്‍ കൊണ്ട് മാത്രം നിയ്യത്ത് സാധുവാവുകയില്ല.

മുന്തിച്ചും പിന്തിച്ചും ജംആക്കുമ്പോള്‍ എപ്പോഴാണ് നിയ്യത്ത് വെക്കേണ്ടത് എന്നും എന്താണ് നിയ്യത്ത് വെക്കേണ്ടത് എന്നും അറിയല്‍ അനിവാര്യമാണ്.

മുന്തിച്ച് ജംആക്കുമ്പോള്‍ ആദ്യത്തെ നിസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ജംആക്കി നിസ്കരിക്കുന്നുവെന്നത് കരുതലാണ് നിര്‍ബന്ധമായ നിയ്യത്ത്.

പിന്തിച്ച് ജംആക്കുമ്പോള്‍ ആദ്യത്തെ നിസ്കാരത്തിന്‍റെ യഥാര്‍ഥസമയം കഴിയുന്നതിന് മുമ്പ് ആ നിസ്കാരത്തെ പിന്തിച്ച് ജംആക്കുകയാണെന്ന് കരുതലാണ് നിര്‍ബന്ധമായ നിയ്യത്ത്.

പിന്തിച്ച് ജംആക്കുമ്പോള്‍ നിസ്കാര സമയത്തല്ല നിയ്യത്ത് വെക്കേണ്ടത്. മറിച്ച് ആദ്യത്തെ നിസ്കാരത്തിന്‍റെ യഥാര്‍ത്ഥസമയത്താണ് നിര്‍ബന്ധമായ നിയ്യത്ത് വെക്കേണ്ടത്. നിസ്കരിക്കുമ്പോള്‍ ജംഇന്‍റെ നിയ്യത്ത് വെക്കല്‍ സുന്നത്തേ ഉള്ളൂ.

നിസ്കരിക്കുമ്പോള്‍ സാധാരണ കരുതുന്ന നിയ്യത്തിന്‍റെ കൂടെ, ജംആക്കി നിസ്കരിക്കുന്നു എന്നുകൂടെ കരുതിയാല്‍ മതി. അറബിയില്‍ നിയ്യത്ത് വെക്കുമ്പോള്‍ അവസാനം ‘ജംഅന്‍’ എന്ന് കൂട്ടിയാല്‍ നിയ്യത്തായി.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter