വിഷയം: ‍ നിസ്കാരം അദാഉം ഖളാഉം

ഒരാള്‍ അസ്വര്‍ നിസ്കരിക്കുകയായിരുന്നു. രണ്ട് റക്അത്ത് പൂര്‍ത്തിയായപ്പോള്‍ അസറിന്‍റെ സമയം അവസാനിച്ചു. എങ്കില്‍ അയാളുടെ നിസ്കാരം അദാഅ് ആണോ ഖളാഅ് ആണോ?

ചോദ്യകർത്താവ്

Sarfaraz

May 16, 2020

CODE :Fiq9809

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സമയത്തിനകത്ത് ഒരു റക്അത് പൂര്‍ണമായും ലഭിച്ചാല്‍ നിസ്കാരം പൂര്‍ണമായും അദാആയാണ് പരിഗണിക്കപ്പെടുക. അല്ലെങ്കില്‍ ഖളാആയും പരിഗണിക്കപ്പെടുന്നതാണ്. ഒരു റക്അത് സമയത്തിനകത്ത് ലഭിച്ചാല്‍ നിസ്കാരം അദാആയി പരിഗണിക്കപ്പെടുമെങ്കിലും ബാക്കിഭാഗം അതിന്‍റെ സമയത്തെ തൊട്ട് പിന്തിപ്പിച്ചതിന് കുറ്റക്കാരനാകുന്നതാണ് (ഫത്ഹുല്‍മുഈന്‍)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter