ജുമുഅ നടത്താൻ 40 ആളുകൾ തന്നെ വേണ്ടതുണ്ടോ? 40ൽ കുറവാണെങ്കിലും ജുമുഅ ശരിയാകില്ലേ?
ചോദ്യകർത്താവ്
Unais
Jun 27, 2020
CODE :Fiq9892
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ശാഫിഈ മദ്ഹബ് പ്രകാരം ജുമുഅ ശരിയാകാന്‍ 40 പേര്‍ വേണമെന്നതാണ് പ്രബലമായ അഭിപ്രായം. ഈ അഭിപ്രായം പറയുന്ന ഇടങ്ങളില്‍ തന്നെ ഫത്ഹുല്‍മുഈന്‍ അടക്കമുള്ള എല്ലാ ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളിലും അവിടെയുള്ള ഇതരഅഭിപ്രായങ്ങളിലേക്ക് സൂചന നല്കിയിട്ടുണ്ട്.
ശാഫിഈ ഇമാമിന്‍റെതന്നെ ഖദീമായ അഭിപ്രായം അനുസരിച്ച് 4 പേരെ കൊണ്ട് ജുമുഅ ശരിയാകുമെന്ന വിഷയം മാത്രം ചര്‍ച്ച ചെയ്തുകൊണ്ട് ഇആനതിന്‍റെ രചയിതാവ് ശൈഖ് സയ്യിദ് അബൂബകര്‍ മുഹമ്മദ് ശത്വാ(റ) രചിച്ച രിസാല മുതാലഅ ചെയ്താല്‍ ഈ വിഷയത്തിലെ എല്ലാ അഭിപ്രായങ്ങളെ കുറിച്ചും കൃത്യമായ ധാരണ ലഭിക്കുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.