വിഷയം: ‍ നിസ്കാരപ്പള്ളിയിലെ ജുമുഅ

താല്‍ക്കാലികമായി നിസ്കാരപ്പള്ളിയിൽ ജുമുഅ തുടങ്ങാൻ പറ്റുമോ?

ചോദ്യകർത്താവ്

Mohammed Badr

Jul 3, 2020

CODE :Fiq9909

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ജുമുഅ നിര്‍വഹിക്കാന്‍ പള്ളി തന്നെ വേണമെന്നില്ലല്ലോ. എല്ലാവര്‍ക്കും ഒരുമിച്ചുകൂടാന്‍ പറ്റിയ നാട്ടിലെ എതു സ്ഥലവുമാകാം.

ഒരു മഹല്ലിലെ ഒരു സ്ഥലത്ത് എല്ലാവര്‍ക്കും ഒന്നിച്ചുചേരാന്‍ പ്രയാസമാകുമ്പോള്‍ ആവശ്യാനുസരണം അതേ മഹല്ലിലെ വിവിധ സ്ഥലങ്ങളില്‍ ജുമുഅ നടത്താവുന്നതാണ്. അല്ലെങ്കില്‍ പ്രയാസം സഹിച്ച് എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി ജുമുഅ നിര്‍വഹിക്കേണ്ടതുമാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സ്ഥലത്ത് പരിമിതമായ ആളുകളല്ലാതെ ഒരുമിച്ചുകൂടുന്നത് പ്രയാസകരവും പുറമെ നിയമവിരുദ്ധവുമായതിനാല്‍ സൌകര്യമായ നിസ്കാരപ്പള്ളികളിലും ജുമുഅ നിര്‍വഹിക്കുന്നത് പരമാവധി ആളുകളുടെ ജുമുഅ നഷ്ടപ്പെടാതിരിക്കാന്‍ അനിവാര്യമായ പ്രവര്‍ത്തനമാണല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter