വിഷയം: സുജൂദില്‍ നിലത്ത് പതിയേണ്ട അവയവങ്ങള്‍
നിസ്കാരത്തിൽ സുജൂദിൽ കാല്‍വിരലുകളുടെ പള്ളയില്‍ നിന്ന് അല്‍പഭാഗം നിലത്ത് പതിയണമെന്നത് ഫർളാണല്ലോ. ബാക്കിയുള്ള വിരലുകൾ തീരെ നിലത്ത് തൊടാതെ (പള്ള എന്നല്ല ഒരു ഭാഗവും) ഉയർത്തി വെച്ചാൽ എന്താണ് വിധി? അതുപോലെ സുജൂദിൽ കൈകളുടെ പള്ളഭാഗം മുഴുവന്‍ നിലത്ത് പതിയണമെന്നുണ്ടോ?
ചോദ്യകർത്താവ്
MUHAMMAD IQBAL M
Jul 28, 2020
CODE :Fiq9934
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
സുജൂദില്‍ നിലത്തുപതിച്ചുവെക്കല്‍ നിര്‍ബന്ധമായ 7 അവയവങ്ങള്‍ നെറ്റി, രണ്ട് കൈപ്പള്ളകള്‍, രണ്ട് കാല്‍ മുട്ടുകള്‍, രണ്ട് കാല്‍വിരലുകളുടെ പള്ളകള്‍ എന്നിവയാണ്. ഇവയില്‍ നിന്നെല്ലാം അല്‍പഭാഗമെങ്കിലും നിലത്ത് വെക്കലാണ് നിര്‍ബന്ധം. അല്‍പഭാഗം നിലത്തു പതിച്ചിരിക്കെ മറ്റു ഭാഗങ്ങള്‍ നിലത്ത് തട്ടാത്തത് കൊണ്ട് കുഴപ്പമില്ല (ഫത്ഹുല്‍മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.