കഅ്ബയിലേക്ക് തിരിഞ്ഞാണല്ലോ നിസ്കരിക്കേണ്ടത്. ഭൂമി ഗോളാകൃതിയില്‍ ആയത് കൊണ്ട് തന്നെ, കഅബയുടെ നേരെ എതിര്‍വശത്ത് നിസ്കരിക്കുന്ന ആള്‍ക്ക് നാല് ഭാഗത്തേക്കും തിരിഞ്ഞ് നിസ്കരിക്കാമോ? ആ സ്ഥലത്ത് നിന്ന് ക അബയിലെക്ക് ദൂരം നാല് ഭാഗത്തേക്കും സമമായിരിക്കുകയല്ലേ?

ചോദ്യകർത്താവ്

Mujeeb.K

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കഅ്ബയാണ് നിസ്കാരത്തിലെ ഖിബല. എന്നാല്‍ കഅ്ബ എന്നത് കൊണ്ടുദ്ദേശിക്കുന്നത് കേവലം ആ നിര്‍മ്മിതി മാത്രമല്ലെന്നും അതിന്‍റെ മുകളിലേക്ക് ഏഴ് ആകാശം വരെയും താഴെ ഏഴ് ഭൂമി വരെയുമൊക്കെ നീണ്ട് കിടക്കുന്ന അതിന്‍റെ നേരെയുള്ളതൊക്കെയും ഖിബല ആയി പരിഗണിക്കപ്പെടുന്നതാണ്. അഥവാ ഇന്ത്യയില്‍നിന്ന് ജിദ്ദയിലേക്ക് പറക്കുന്ന വിമാനത്തില്‍ നിസ്കരിക്കുന്നവന്‍ പടിഞ്ഞാറോട്ട് തിരിഞ്ഞാല്‍ തന്നെ മതി, കഅ്ബയുടെ നേരെ ആവാന്‍ വേണ്ടി തല താഴോട്ടാക്കി ശരീരം ചെരിയും വിധം 45ഡിഗ്രിയിലോ മറ്റോ ചെരിഞ്ഞ് നില്‍ക്കേണ്ടതില്ല. ഭൂമി ഗോളാകൃതിയാണെന്നതിനാല്‍ ഏത് സ്ഥലത്തും കഅ്ബയിലേക്ക് തിരിയാവുന്ന രണ്ട് ദിശകളുണ്ടാവുന്നതാണ്. ഒന്ന് നീണ്ട ദൂരവും മറ്റൊന്ന് ചുരുങ്ങിയ ദൂരവുമായിരിക്കും അത്.  കേരളത്തില്‍നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞാല്‍ കഅ്ബയിലേക്ക് ആവുമെങ്കില്‍ അതിന് നേര്‍വിപരീതമായി കിഴക്കോട്ട് തിരിഞ്ഞാലും ഗ്ലോബിന്‍റെ മറുസൈഡിലൂടെയും കഅ്ബയിലേക്ക് എത്താമല്ലോ. ഇതില്‍ ഏറ്റവും കുറഞ്ഞ ദൂരമുള്ള ദിശ ഏതാണോ അതിലൂടെ വേണം കഅ്ബയിലേക്ക് തിരിയാന്‍ എന്നാണ് കര്‍മ്മശാസ്ത്രനിയമം. രണ്ട് ദിശയും തുല്യമാണെങ്കില്‍ (കൃത്യമായി) അവിടെ ഏത് ദിശയിലേക്കും തിരിയാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter