മസ്ബൂക് റക്അത് ബാക്കിയുണ്ടെങ്കില്‍ ഇമാമിന്‍റെ അവസാന റക്അതില്‍ അത്തഹിയ്യാതും സ്വലാതും പൂര്‍ണമായും ഓതേണ്ടതുണ്ടോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റക്അതുകള്‍ ബാക്കിയുള്ള മസ്ബൂഖ് ഇമാം സലാം വീട്ടുന്നത് വരെ ഇമാമിനോടൊപ്പം അത്തഹിയ്യാതില്‍ ഇരിക്കേണ്ടതും അത്രയും സമയം അത്തഹിയാതിന്‍റെ ഭാഗം സാധാരണപോലെ ഓതേണ്ടതുമാണ്. ഇമാമിനോടൊപ്പം ഇരിക്കുന്നത്, തനിച്ച് നിസ്കരിക്കുകയാണെങ്കില്‍ ഇരിക്കേണ്ടതില്ലാത്ത സ്ഥാനത്താണെങ്കില്‍ (ഒന്നാം റക്അതിലോ നാല് റക്അതുള്ള നിസ്കാരത്തിലെ മൂന്നാം റക്അതിലോ ആകുന്ന രൂപത്തില്‍ ) ഇമാം രണ്ടാം സലാം വീട്ടിയ ഉടനെ അടുത്ത റക്അതിലേക്ക് എണീക്കലും നിര്‍ബന്ധമാണ്. നിര്‍ബന്ധമാണ് എന്ന് അറിഞ്ഞിട്ടും ഇമാം രണ്ട് സലാമും വീട്ടിയ ശേഷം അവിടെ തന്നെ മനപ്പൂര്‍വ്വം ഇരിക്കുകയാണെങ്കില്‍ അതോടെ അവന്‍റെ നിസ്കാരം തന്നെ ബാതിലാവുന്നതാണെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ കാണാം. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter