നിസ്കാര ശേഷം പത്തു തവണ ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുന്നതിന് തെളിവ് ഉണ്ടോ ?

ചോദ്യകർത്താവ്

മുഹമ്മദ് നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. جَاءَ الفُقَرَاءُ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالُوا: يَا رَسُولَ اللَّهِ، إِنَّ الأَغْنِيَاءَ يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَلَهُمْ أَمْوَالٌ يُعْتِقُونَ وَيَتَصَدَّقُونَ، قَالَ: " فَإِذَا صَلَّيْتُمْ، فَقُولُوا: سُبْحَانَ اللَّهِ ثَلَاثًا وَثَلَاثِينَ مَرَّةً، وَالحَمْدُ لِلَّهِ ثَلَاثًا وَثَلَاثِينَ مَرَّةً، وَاللَّهُ أَكْبَرُ أَرْبَعًا وَثَلَاثِينَ مَرَّةً، وَلَا إِلَهَ إِلَّا اللَّهُ عَشْرَ مَرَّاتٍ، فَإِنَّكُمْ تُدْرِكُونَ بِهِ مَنْ سَبَقَكُمْ، وَلَا يَسْبِقُكُمْ مَنْ بَعْدَكُمْ ദരിദ്രരായ സ്വഹാബത് റസൂലിനോട് പറഞ്ഞു. റസൂലേ ധനികര്‍ ഞങ്ങള്‍ നിസ്കരിക്കുന്ന പോലെ നിസ്കരിക്കുകയും ഞങ്ങള്‍ നോമ്പ് നോല്‍കുന്ന പോലെ നോമ്പനുഷ്ടിക്കുകയും ചെയ്യുന്നു. അവര്‍ക്ക് സ്വദഖ ചെയ്യാന്‍ സമ്പത്തും മോചിപ്പിക്കാന്‍ അടിമകളുമുണ്ട്. (ഞങ്ങള്‍ക്കതില്ല. ഞങ്ങള്‍ക്കും അവരെ പോലെ പ്രതിഫലം ലഭിക്കാന്‍ ഒരു വഴി പറഞ്ഞു തരുമോ) നബി തങ്ങള്‍ പറഞ്ഞു, നിങ്ങള്‍ നിസ്കാരിച്ചു കഴിഞ്ഞാല്‍ സുബ്ഹാനല്ലാഹ് , അല്‍ ഹംദുലില്ലാഹ്, അള്ളാഹു അക്ബര്‍ എന്ന് 33 തവണയും പത്ത് പ്രാവശ്യം لا اله الا الله എന്നും പറയുക. എന്നാല്‍ പ്രതിഫലത്തിന്റെ വിഷയത്തില്‍ നിങ്ങളെ മുന്‍കടന്നവരോടൊപ്പമെത്താം. നിങ്ങള്‍ക്ക് പിന്നിലുള്ളവര്‍ നിങ്ങളോടൊപ്പം എത്തുകയുമില്ല. ഈ ഹദീസ് ഇമാം തുര്‍മുദി തന്റെ സുനനില്‍ ഉദ്ധരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter