നിസ്കരികുമ്പോള്‍ അടിവസ്ത്രം ധരിക്കാതെ തുണിയോ അല്ലെങ്കില്‍ പാന്‍റ്സോ മാത്രം ധരിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ശരിയകില്ലേ? ഷര്‍ട്ട്‌ ധരിക്കാതെ തുണി മാത്രം ഉടുത്ത് നിസ്കരിക്കുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്റെ ഔറത് മുട്ടുപൊക്കിളിനു ഇടയിലുള്ള സ്ഥലമാണ്. നിസ്കാരത്തിലും മറ്റും അത് മറക്കല്‍ നിര്‍ബന്ധമാണ്. കൂടുതലറിയാന്‍ വസ്ത്രം&ഫാഷന്‍ നോക്കുക. പേന്റോ തുണിയോ ധരിക്കുന്നത് കൊണ്ട് തന്നെ ആ ഭാഗം പൂര്‍ണ്ണമായും മറയുന്നുവെങ്കില്‍ അത് തന്നെ മതി. നിര്‍ബന്ധമായ മറക്കലിന് മറ്റൊന്നും വേണമെന്നില്ല. പാന്‍റ് ധരിക്കുന്നത് പൊക്കിളിനു താഴെയാണെങ്കില്‍ ബാക്കി ഭാഗം കുപ്പായമോ മറ്റോ കൊണ്ടോ മറച്ചിരിക്കണം. അങ്ങനെ ചെയ്യുമ്പോള്‍, മുകളിലൂടെ ആ ഭാഗം കാണാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തണം. കുപ്പായത്തിന്‍റെ മുകളിലെ കുടുക്കുകള്‍ ബന്ധിച്ചിട്ടും പാകമായ ബനിയന്‍ പോലെയുള്ള അടിവസ്ത്രങ്ങള്‍ ധരിച്ചും ഈ സാധ്യത തടയാവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയതാണ്. അതിനായി ഇവിടെ നോക്കുക. തുണി മാത്രം ഉടുത്തും നിസ്കരിക്കാം എന്ന് മേല്‍പറഞ്ഞതില്‍നിന്ന് വ്യക്തമായല്ലോ. എന്നാല്‍ നിസ്കാരത്തില്‍ ചമുല്‍ മറക്കല്‍ സുന്നതാണ്, ഷര്‍ട്ട് ധരിക്കുന്നതിലൂടെ ആ സുന്നത് ലഭിക്കുമല്ലോ. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter