മഗിരിബു നിസ്കരാനന്തരം പ്രത്യേക ആറു റക്അത് സുന്നത് നമസ്കാരമുണ്ടോ?

ചോദ്യകർത്താവ്

musammil.nm

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഗ്റിബ് നിസ്കാരാനന്തരം രണ്ട് റക്അത് റാതിബ് നിസ്കാരം മുഅക്കദായ സുന്നത്താണ്. ഇശാ മഗ്റിബ് നിസ്കാരങ്ങള്‍ക്കിടയില്‍ പ്രത്യേകമുള്ള ഒരു സുന്നത്ത് നിസ്കാരമാണ് സ്വലാതുല്‍ ഗഫ്ല (അശ്രദ്ധയുടെ നിസ്കാരം). ഈ സമയത്ത് ജനങ്ങള്‍ ഇത്തരം ഇബാദതുകളില്‍ അശ്രദ്ധരാകുന്നതിലാണ് ഇങ്ങനെ പേരു വരാന്‍ കാരണം. അവ്വാബീന്‍ നിസ്കാരം എന്നത് ഈ നിസ്കാരത്തെയും ളുഹാ നിസ്കാരത്തെയും സൂചിപ്പിക്കുന്ന സംജ്ഞ ആകുന്നു. ഇത് ഏറ്റവും ചുരുങ്ങിയത് രണ്ടു റക്അതും പൂര്‍ണ്ണമായത് ഇരുപത് റക്അതുമാണ്. ആറു റക്അത് ആണെന്ന ഒരു രിവായതും ഉണ്ട്.  രണ്ടു റക്അതുകള്‍ വീതം നിസ്കരിച്ചു സലാം വീട്ടിയാണ് ഇതു നിര്‍വഹിക്കേണ്ടത്. ഇവക്കിടയില്‍ സംസാരങ്ങള്‍ ഒഴിവാക്കുന്നതിനു പ്രത്യേകം ശ്രേഷ്ടതയുണ്ട്. ഈ നിസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്.  "മഗ്റിബിനും ഇശാഇനും ഇടയില്‍ നിസകരിക്കുന്നവരെ മലക്കുകള്‍ വലയം വെക്കുന്നു. അതാണ് അവ്വാബീന്‍ നിസ്കാരം". "ആരെങ്കിലും മഗ്റിബിനു ശേഷം 20 റക്അത് നിസ്കരിച്ചാല്‍ അവനു അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു പണിയുന്നതാണ്." ناشئة الليل എന്ന ഖുര്‍ആന്‍ വാക്യം കൊണ്ടുള്ള ഉദ്ദേശ്യം ഈ നിസ്കാരമാണെന്ന് അഭിപ്രായമുണ്ട്.  تتجافى جنوبهم عن المضاجع എന്ന ഖുര്‍ആന്‍ വാക്യത്തെ കുറിച്ച്  ഒരാള്‍ ചോദിച്ചപ്പോള്‍  നബി(സ) മറുപടി പറഞ്ഞത്: "അത് രണ്ട് ഇശാഉകള്‍ക്കിടയിലെ (ഇശാഇനും മഗ്റിബിനും ഇടയിലെ) നിസ്കാരമാണ്. ആ നിസ്കാരം പകലിന്‍റെ ആദ്യം മുതല്‍ അവസാനം വരെ ഉണ്ടായ അനാവശ്യ പ്രവര്‍ത്തനങ്ങളെ മായ്ച്ചു കളയും" അല്ലാഹുവിന്‍റെ തൃപ്തി ലഭ്യമാകും വിതം അവനു ഇബാദത്തുകള്‍ നിര്‍വ്വഹിക്കാനും പരലോക വിജയം നേടാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter