എനിക്ക് 26 വയസ്സ് കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ കൃത്യമായി നിസ്ക്കരിക്കുന്നുണ്ട്. അതിനു മുമ്പ് നിസ്ക്കരിക്കാറുണ്ടെങ്കിലും കൃത്യത ഇല്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ സുന്നത് നിസ്കാരിച്ചാല്‍ സ്വീകരിക്കപ്പെടുമോ? അതോ ഖളാഅ് വീട്ടിയാല്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ? നഷ്ട്ടപെട്ടു പോയ നിസ്കാരത്തിനു വേറെ എന്തെങ്കിലും പരിഹാര മാര്‍ഗമുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് ഫാസില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നഷ്ടപ്പെട്ടുപോയ നിസ്കാരത്തിന്‍റെ കാര്യത്തിലെ താങ്കളുടെ ശ്രദ്ധയെ പ്രത്യേകം പ്രശംസിക്കേണ്ടിയിരിക്കുന്നു. ദൌര്‍ഭാഗ്യവശാല്‍ നഷ്ടപ്പെട്ടുപോയവ എല്ലാം ഖളാഅ് വീട്ടേണ്ടത് തന്നെയാണ്. കൃത്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഏകദേശ ഉറപ്പ് ലഭിക്കുന്നത് വരെ നിസ്കാരങ്ങള്‍ ഖളാഅ് വീട്ടിക്കൊണ്ടിരിക്കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഫര്‍ള് നിസ്കാരങ്ങള്‍ വീട്ടിയേ ശേഷമേ സുന്നത് നിസ്കാരങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ എന്നും പണ്ഡിതര്‍ പറയുന്നുണ്ട്. അതേ സമയം, വീട്ടാനുള്ളതെല്ലാം നിസ്കരിച്ച് വീട്ടും എന്ന ഉറച്ച വിശ്വാസവും അതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കെ നിര്‍വ്വഹിക്കുന്ന സുന്നത് നിസ്കാരങ്ങള്‍ സ്വീകരിക്കപ്പെടുമെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്.  നിസ്കാരം നഷ്ടപ്പെട്ടുപോയാല്‍ അവ ഖളാഅ് വീട്ടുകയും ശേഷം അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും ചെയ്യുകയല്ലാതെ മറ്റു പരിഹാരങ്ങളൊന്നും തന്നെയില്ല. നിസ്കാരം കൃത്യമായി നിലനിര്‍ത്താനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter