ഒരു ദിവസത്തിലെ സുന്നത് നിസ്കാരവും അതിന്‍റെ ശ്രേഷ്ഠതയും അതില്‍ ചൊല്ലേണ്ട സൂറത്തും അറിയാന്‍ ആഗ്രഹിക്കുന്നു.

ചോദ്യകർത്താവ്

മുജീബ് കെകെ മല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് നിസ്കാരങ്ങള്‍ക്ക് പുറമെ പല നിസ്കാരങ്ങളും സുന്നതുണ്ട്. അവയില്‍ ഏറ്റവും പ്രധാനമാണ് വിത്റ്. വിത്റ് നിസ്കാരം സുന്നത് നിസ്കാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ്. അത് നിര്‍ബന്ധമാണ് എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. ഒരു റക്അത് മുതല്‍ പതിനൊന്ന് റക്അത് വരെ നിസ്കരിക്കാവുന്നതാണ്. ഇശാ നിസ്കരിച്ചത് മുതല്‍ അതിന്‍റെ സമയം തുടങ്ങുന്നു. മൂന്ന് റക്അത് നിസ്കരിക്കുന്നുവെങ്കില്‍ സൂറതുല്‍അഅലാ (സബ്ബിഹിസ്മ)യും കാഫിറൂനയും ഇഖലാസും മുഅവ്വിദതൈനിയും ഓതല്‍ സുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള റവാതിബ് നിസ്കാരങ്ങളും ഏറെ പ്രധാനമാണ്. ളുഹ്റിന് മുമ്പും ശേഷവും നാല്, അസ്റിന് മുമ്പ് നാല്, മഗരിബിന് ശേഷം രണ്ട്, ഇശാക്ക് മുമ്പും ശേഷവും രണ്ട്, സുബ്ഹിക്ക് മുമ്പ് രണ്ട് എന്നിവയാണ് അവ. അവയില്‍ ഏറ്റവും പ്രധനമായവ 12 റക്അതുകളാണ്. അവ ഏതെല്ലാമാണെന്ന് മുമ്പ് വിശദമാക്കിയത് ഇവിടെവായിക്കാവുന്നതാണ്. സുബ്ഹിയുടെ സുന്നതില്‍ ആദ്യറക്അതില്‍ അലംനശ്റഹ്, കാഫിറൂന്‍ എന്നിവയും രണ്ടാം റക്അതില്‍ സൂറതുല്‍ ഫീല്‍, ഇഖലാസ് എന്നിവയും ഓതല്‍ സുന്നതാണ്. ഏറെ പ്രതിഫലമുള്ള മറ്റൊരു സുന്നത് നിസ്കാരമാണ് ളുഹാ. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം. സൂറത്തുശ്ശംസ്, സൂറതുല്ലുഹാ, കാഫിറൂന്‍, ഇഖലാസ് എന്നിവ അതില്‍ ഓതല്‍ സുന്നതുണ്ട്.  ളുഹാ നിസ്കാരത്തെക്കുറിച്ച് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. വളരെയേറെ പ്രാധാന്യമുള്ളതാണ് തഹജ്ജുദ് നിസ്കാരം. ഇത് രണ്ട് റക്അത് മുതല്‍ എത്രയും ആവാം.  ഇശാക്ക് ശേഷം ഒന്നുറങ്ങി എണീറ്റത് മുതല്‍ അതിന്റെ സമയം തുടങ്ങും. അത്താഴ സമയമാണ് ഏറ്റവും ഉത്തമം. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത്ഇവിടെ വായിക്കാവുന്നതാണ്. ഇവ കൂടാതെ അവസരോചിതമായി സുന്നതാവുന്ന തഹിയ്യത്, തറാവീഹ്, ഗ്രഹണം, മഴയെ തേടിയ നിസ്കാരം തുടങ്ങി വേറെയെും ഒട്ടേറെ സുന്നത് നിസ്കാരങ്ങളുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter