സാധാരണ പാന്‍റ് ധരിച്ചാല്‍ അത് പുക്കിളിന്റെ താഴെയയിട്ടാണ് നില്‍ക്കുന്നത്. അതിന്‍റെ മേലെ ഷര്‍ട്ട്‌ ഇട്ട് കൊണ്ട് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുമോ ? ഇല്ലെങ്കില്‍ പരിഹാരം എന്താണ്?

ചോദ്യകർത്താവ്

ഫാസില്‍ എ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്റെ ഔറത് മുട്ടുപൊക്കിളിനു ഇടയിലുള്ള സ്ഥലമാണ്. നിസ്കാരത്തിലും മറ്റും അത് മറക്കല്‍ നിര്‍ബന്ധമാണ്. കൂടുതലറിയാന്‍ വസ്ത്രം&ഫാഷന്‍ നോക്കുക. പേന്റോ തുണിയോ പൊക്കിളിനു താഴെ ധരിക്കുകയും ബാക്കി ഭാഗം കുപ്പായം കൊണ്ടു മറക്കുകയും ചെയ്യുമ്പോള്‍, മുകളിലൂടെ ആ ഭാഗം കാണാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തണം. കുപ്പായത്തിന്‍റെ മുകളിലെ കുടുക്കുകള്‍ ബന്ധിച്ചിട്ടും പാകമായ ബനിയന്‍ പോലെയുള്ള അടിവസ്ത്രങ്ങള്‍ ധരിച്ചും ഈ സാധ്യത തടയാവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയതാണ്. അതിനായി ഇവിടെ നോക്കുക. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter