സുജൂദില്‍ കൈ കാല്‍ വിരലുകള്‍ മറയോട് കൂടെ നിലത്ത് വെച്ചാല്‍ സുജൂദ് ശരിയാകുമോ? സോക്ക്സ് ധരിച്ചു നിസ്കരിക്കാമോ?

ചോദ്യകർത്താവ്

ശംസുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൈകാലുകളുടെ വിരലുകള്‍ സുജൂദില്‍ വെക്കുന്നത് മറയില്ലാതെ ആവണം എന്ന് നിബന്ധനയില്ല. നെറ്റി വെക്കുന്നിടത്ത് മാത്രമാണ് ആ നിബന്ധനയുള്ളത്. അഥവാ സോക്സ് ധരിച്ച് കൊണ്ട് നിസ്കരിക്കാവുന്നതാണ് എന്നര്‍ത്ഥം. എന്നാല്‍ സുജൂദില്‍ കാലിന്‍റെ വിരലുകളും കൈയ്യും  വെക്കുന്നത് മറയൊന്നുമില്ലാതെ വെളിവാക്കിയായിരിക്കണമെന്നത് പ്രത്യേകം സുന്നതുണ്ടെന്നും സോക്സ് ധരിച്ച് നിസ്കരിക്കുന്നതിലൂടെ ആ സുന്നത് നഷ്ടമാവുമെന്നും ഓര്‍ക്കേണ്ടതാണ്. ഇത് മുമ്പ് നാം പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter