മയ്യിത്ത് നിസ്കാരത്തില്‍ മസ്ബൂക്കായി വന്നവന്‍ എങ്ങനെയാണ് നിസ്കരിക്കേണ്ടത്?

ചോദ്യകർത്താവ്

അബ്ദുല്ല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മയ്യിത് നിസ്കാരത്തില്‍ ഇമാമിനോടൊപ്പം തക്ബീര്‍ സമയത്ത് എത്തിയിട്ടില്ലാത്ത മസ്ബൂഖ് ഇമാം രണ്ടാം തക്ബീര്‍ ചൊല്ലിയാല്‍ ഫാതിഹ പൂര്‍ത്തിയാക്കാതെ ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലേണ്ടതാണ്. ഇമാം രണ്ടാം തക്ബീര്‍ ചൊല്ലിയ ശേഷം വന്ന് തുടരുന്നവര്‍ (മസ്ബൂഖ്), അവരുടെ ക്രമം പ്രകാരം ഇമാമിനോടൊപ്പം നിസ്കരിക്കേണ്ടതാണ്. അഥവാ, രണ്ടാം തക്ബീറിലാണ് തുടര്‍ന്നതെങ്കില്‍, ഇമാം ഓതുന്നത് സ്വലാത് ആണെങ്കിലും മസ്ബൂഖ് ആയ മഅ്മൂം ഓതേണ്ടത് ഫാതിഹയാണ്. ആ രൂപത്തിലും, മഅ്മൂം ഫാതിഹ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇമാം അടുത്ത തക്ബീര്‍ ചൊല്ലിയാല്‍ ഫാതിഹ നിര്‍ത്തി ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലേണ്ടതാണ്. ഫാതിഹയുടെ ബാക്കിയുള്ള ഭാഗം ഇമാം വഹിക്കുന്നതാണ്. അവസാനം ഇമാം സലാം വീട്ടിയ ശേഷം ബാക്കിയുള്ള തക്ബീറുകളും അവയുടെ ദിക്റുകളും മസ്ബൂഖ് പൂര്‍ത്തിയാക്കേണ്ടതാണ്. ഇങ്ങനെ പിന്തി വന്നവരുണ്ടെങ്കില്‍ അവരുടെ നിസ്കാരം പൂര്‍ത്തിയാകുന്നത് വരെ മയ്യിത് എടുക്കാതിരിക്കലും സുന്നതാണ് പണ്ഡിതര്‍ പ്രത്യേകം പറയുന്നുണ്ട്. മയ്യിത് നിസ്കാരത്തിന്‍റെ രീതിയും വിധികളും വിശദമായി ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter