എന്റെ് ഗര്‍ഭത്തിന്റെന ആദ്യ മാസം റസ്റ്റ്‌ എടുക്കണം എന്ന് ഡോക്ടര്‍ പറഞ്ഞത് പ്രകാരം ഞാന്‍ 10 ദിവസത്തെ നിസ്ക്കാരം കസേരയില്‍ ഇരുന്നാണ് നിസ്കരിച്ചത്. എന്നാല്‍ സ്കാന്നിംഗിന് ശേഷം കുഴപ്പമില്ല എന്ന് കണ്ട്‌ വീണ്ടും നിന്ന് നിസ്കരിക്കാന്‍ തുടങ്ങി. ആ 10 ദിവസത്തെ നിസ്ക്കാരം മാറ്റി നിസ്ക്കരിക്കണോ? അതിനു ശേഷവും 2 നിസ്ക്കാരം തലകറക്കം കാരണം ഇരുന്ന് നിസ്കരിച്ചിരുന്നു. ഇതും മാറ്റണോ? ഗര്ഭ കാലത്ത് പതിവക്കേണ്ട സൂറത്തുകള്‍ ഒന്നു പറഞ്ഞുതരാമോ?

ചോദ്യകർത്താവ്

റംസിയാ മശ്ഹൂദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് നിസ്കാരത്തില്‍ നില്‍ക്കുക എന്നത് സാധിക്കുന്നവന് മാത്രമാണ് നിര്‍ബന്ധം. സാധിക്കാത്തവന് ഇരുന്ന് നിസ്കരിക്കാം. അങ്ങനെ നിസ്കരിക്കുന്നത് മടക്കേണ്ടതില്ല. ഗര്ഭസമയം ഏറെ ശ്രദ്ദിക്കേണ്ടതാണ്. ആ സമയം മുതല്‍ തന്നെ കുട്ടികളുടെ വളര്‍ച്ച തുടങ്ങുകയാണല്ലോ. ആയതിനാല്‍, ആ കാലയളവില്‍ ഉമ്മമാര്‍ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം നല്ലതായിരിക്കണം. ടി.വി തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. വിശിഷ്യാ പേടിയോ ദുഖമോ ഉണ്ടാക്കുന്ന ഒന്നും തന്നെ കാണരുത്. ഖുര്‍ആന്‍ പാരായണവും ദിക്റുകളും കഴിയുന്നത്ര പതിവാക്കുക. സൂറുതുമര്‍യം പതിവാക്കുന്നത് ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണെന്ന് കാണാം. ആമനറസൂലു എന്ന് തുടങ്ങുന്ന സൂറതുല് ബഖറയിലെ അവസാന ആയത് പതിവാക്കുന്നത് പ്രയാസങ്ങളുണ്ടാവാതിരിക്കാന്‍ ഏറെ സഹായകമാണ്. താഴെ പറയുന്ന ദിക്റിനും ഏറെ ഫലങ്ങളുണ്ട്.

حَسْبِيَ اللّهُ لا إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

رَبَّنَا هَبْ لَنَا مِنْ اَزْوَاجِنَا وَذُرِّيَاتِنَا قُرَّةَ أّعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ اِمَامًا എന്ന ദുആ മാതാവും പിതാവും പതിവാക്കുന്നതും നല്ല കുട്ടികളുണ്ടാവാന്‍ കാരണമാവും. അല്ലാഹു സുഖപ്രസവവും സ്വാലിഹായ കുട്ടിയെയും നല്‍കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter