ശാഫി മദ്ഹബുകാരായ നമ്മള്‍ ഗള്‍ഫ്‌ നാടുകളിലെ പള്ളികളിള്‍ ജമാഅതായി നിസ്കരിക്കുമ്പോല്‍ ഇമാം ഫാതിഹക്കു മുമ്പ് ബിസ്മി ഓതിയില്ലെങ്കില്‍ നമ്മുടെ നിസ്കാരത്തിനു വല്ല കോട്ടവും സംഭവിക്കുമോ? നമ്മള്‍ എന്താണ് ചെയ്യേണ്ടത്? സുബ്ഹി നിസ്കാരത്തിലെ ഖുനൂത്, തറാവീഹ് എട്ട് എന്നിവയില്‍ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

ഷഫീഖ് ആദൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതര മദ്ഹബുകാരായ ഇമാമുമാരെ തുടര്‍ന്ന് നിസ്കരിക്കുന്നതിന്‍റെ വിധി മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. മഅ്മൂമിന്‍റെ വിശ്വാസപ്രകാരം ഇമാമിന്‍റെ നിസ്കാരം ശരിയായിരിക്കണമെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. ഇമാം ഖുനൂത് ഓതാത്ത സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. തറാവീഹ് ഇരുപത് റക്അതാണെന്നത് മുമ്പ് നാം വ്യക്തമാക്കിയതാണ്. അത് ഇവിടെ വായിക്കാം. അതേ സമയം ഇമാം ഇരുപതില്‍ കുറവ് നിസ്കരിക്കുന്നുവെങ്കില്‍ അത്രയും അദ്ദേഹത്തോടൊപ്പം നിസ്കരിച്ച് ബാക്കിയുള്ളത് ഒറ്റക്കോ മറ്റാരുടെയെങ്കിലും കൂടെയോ പൂര്‍ത്തിയാക്കാവുന്നതാണ്.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter