നിസ്കാരത്തിൽ തുടര്‍ന്നവനെ തുടരാൻ പറ്റുമോ? അഥവാ ഒരു ജമാഅത് കഴിഞ്ഞു, പിന്നീട് വരുന്നവര്‍ക്ക് ആദ്യജമാഅതിലെ മസ്ബൂഖുമായി തുടരാന്‍ പറ്റുമോ?

ചോദ്യകർത്താവ്

റാസിഖ് സിപി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മറ്റൊരു ജമാഅതിലെ മസ്ബൂഖ് ആയ മഅ്മൂമിനെ ആ ജമാഅത് കഴിയുന്നതോടെ തുടരാവുന്നതാണ്. ആ തുടര്‍ച്ചക്ക് പ്രതിഫലം ലഭിക്കുമെന്നത് തന്നെയാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. എന്നാല്‍, മറ്റു ചില മദ്ഹബുകളിലെ ചില പണ്ഡിതര്‍ ഈ വിഷയത്തില്‍ എതിരഭിപ്രായക്കാരാണ്, അങ്ങനെ തുടരുന്നതിന് തുടര്‍ച്ചയുടെ പ്രതിഫലം ലഭിക്കില്ലെന്നും അത് ശരിയല്ലെന്നുമാണ് അവര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter