സുബഹി നമസ്കാരത്തിലെ കുനൂത്ത് അടിസ്ഥാനം തെളിവ് സഹിതം വിവരിക്കാമോ

ചോദ്യകർത്താവ്

shameer t h

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുബ്ഹ് നിസ്കാരത്തില്‍ ഖുനൂത് ഓതല്‍ സുന്നതുണ്ടെന്ന അഭിപ്രായമാണ് ഇമാം ശാഫിഈ (റ)വിനും അവരെ പിന്തുണക്കുന്ന പണ്ഡിതന്മാര്ക്കും. മാലികി മദ്ഹബിലും ഇത് സുന്നതാണെന്ന അഭിപ്രായമാണ്. കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഈ അഭിപ്രായത്തിനു അടിസ്ഥാനമായ ഹദീസുകള്‍ വിവരിക്കുന്നുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഹദീസ് അനസ് (റ) റിപോര്‍ട്ടു ചെയ്തതാണ്. ദുന്യാവിനോട് വിട ചൊല്ലുന്നതു വരെ റസൂല്‍(സ) ഫജ്റ് നിസ്കാരത്തില്‍ ഖുനൂത് ഓതിക്കൊണ്ടിരുന്നു. ഇത് അഹ്‍മദ്, ദാറഖുഥ്നി, ബൈഹഖി, ഹാകിം എന്നീ ഹദീസ് പണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുകയും സ്വഹീഹാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.  മാത്രമല്ല ഖുലഫാഉര്‍റാശിദുകളും ഖുനൂത് ഓതിയിരുന്നതായി ബൈഹഖി റിപോര്‍ട്ടു ചെയ്യുന്നു. ഇതിനു മുമ്പ് ഇതിനു സമാനമായി ഒരു ചോദ്യത്തിനു നല്‍കിയ ഉത്തരം ഇവിടെ വായിക്കാം. ഇസ്‍ലാംഓണ്‍വെബ്.നെറ്റിന്‍റെ ഫത്‍വാബാങ്കിലും ഖുനൂതിനെ കുറിച്ച് കൂടുതല്‍ വായിച്ചറിയാം. കൂടുതല്‍ അറിയാനും അതനുസരിച്ച് അമല്‍ ചെയ്യാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter