ഒരുവന്‍ നിസ്കരിച് കൊണ്ടിരിക്കെ മറ്റൊരാള്‍ പിന്നില്‍ തട്ടി അദ്ദേഹത്തെ തുടരാന്‍ ഉദ്ദേശിക്കുന്നു. പക്ഷെ നിസ്കരിക്കുന്ന ആള്‍ പിന്നിലെ ആളോട് തുടരരുതെന്ന് എങ്ങനെ അറിയിക്കും? കാരണം, ഞാന്‍ ഹനഫി മദ്ഹബ് കാരനാണ്. വിത്റ് വാജിബ് റമദാന്‍ അല്ലാത്ത മാസങ്ങളില്‍ ജമാഅതായി നിസ്കരിക്കല്‍ കറാഹത് ആണ്. അപ്പോള്‍ പിന്നിലെ തുടരാന്‍ ഉദ്ദേശിക്കുന്ന ആളെ എങ്ങനെ അറിയിക്കും? (ആംഗ്യം അനുവദിനീയമാണോ?)

ചോദ്യകർത്താവ്

അഫ്സല്‍ കലീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹനഫീ മദ്ഹബിലെ പ്രബലാഭിപ്രായ പ്രകാരം റമദാനല്ലാത്തപ്പോള്‍ വിത്റ് ജമാഅത് ആയി നിസ്കരിക്കുന്നത് കറാഹതാണ്. (പള്ളിയിലെ ഒരു മൂലയില്‍ ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ ജമാഅതായി നിസ്കരിച്ചാല്‍ കറാഹതില്ല, മൂന്നോ അതില്‍ കുറവോ മഅ്മൂമുമാരുമായി നിസ്കരിച്ചാല്‍ കറാഹത്തില്ല, കറാഹത്തേ ഇല്ല എന്നിങ്ങനെയുള്ള അഭിപ്രായങ്ങളുമുണ്ട്.) ഇമാം ഞാന്‍ ഇമാമാണെന്ന നിയ്യത്ത് വെക്കാത്തിടത്തോളം ജമാഅത് ലഭിക്കുകയില്ല. തുടരപ്പെട്ടവന്‍ ജമാഅതായി നിസ്കരിച്ചതായി കണക്കാക്കുകയും ഇല്ല. അഥവാ വിത്റു നിസ്കരിക്കുന്നവനെ മറ്റൊരാള്‍ വന്നു തുടര്‍ന്നാലും വിത്റ് നിസ്കരിക്കുന്നവന്‍ ഇമാമതിനെ കരുതാത്തിടത്തോളം കറാഹത് വരുന്നതല്ല. പിന്നില്‍ നിസ്കരിക്കുന്നയാളോടു ഒരു കൈ കൊണ്ട് ആംഗ്യം കാണിക്കാവുന്നതും അങ്ങനെ ചെയ്യുന്നതു മൂലം നിസ്കാരം ഫാസിദാവുകയില്ലെന്നുമാണ് ഹനഫി മദ്ഹബിലെ പ്രബലാഭിപ്രായം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter