നിസ്കാരത്തില്‍ ചൊല്ലേണ്ടത് ചൊല്ലിയത് മാറിപ്പോയാല്‍ എന്താണ് ചെയ്യുക ? ( ഉദാഹരണം : അത്തഹിയാത്തില്‍ രണ്ട് സുജൂതുകല്കിടയിലുള്ള ഇരുത്തത്തിലുല്ലത് ചൊല്ലിയാല്‍)
ചോദ്യകർത്താവ്
മുഹമ്മദ് അമീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിസ്കാരത്തില്‍ ചൊല്ലല്‍ നിര്ബന്ധമായവക്കാണ് ഖൌലിയ്യായ റുക്‍ന് എന്നു പറയുന്നത്. തക്ബീറതുല്‍ ഇഹ്റാം എന്ന നിലക്കുള്ള തക്‍ബീര്‍ (നിരുപാധിക തക്ബീര്‍ അല്ല) , സലാം എന്നിവ അസ്ഥാനത്ത് കരുതി കൂട്ടി ചൊല്ലിയാല്‍ നിസ്കാരം ബാഥിലാകും. മറന്നു ചെയ്താല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്താണ്. മറ്റു ഖൌലിയ്യായ റുക്നുകള്‍ അസ്ഥാനത്ത് സംഭവിച്ചാല്‍ നിസ്കാരം ബാഥിലാകുകയില്ലെങ്കിലും സലാമിന്‍റെ തൊട്ടു മുമ്പായി സഹ്‍വിന്‍റെ രണ്ടു സുജൂദ് ചെയ്യല്‍ സുന്നത്താണ്. ഇതു പോലെ തന്നെയാണ് ഏതെങ്കിലും ഒരു സ്ഥലത്ത് പ്രത്യേകമായി ചൊല്ലേണ്ട ദിക്‍റ് അതേ ഉദ്ദേശത്തോടെ മറ്റൊരു സ്ഥലത്ത് ചൊല്ലിയാലും സഹ്‍വിന്‍റെ സുജൂദ് സുന്നതാണ്. രണ്ടു സുജൂദുകള്‍ക്കിടയിലുള്ള ദുആ അത്തഹിയ്യാത്തിനുള്ള ഇരുത്തത്തില്‍ സുജൂദുകള്‍ക്കിടയിലുള്ള ദുആ ആണെന്ന കരുത്തോടെ ചൊല്ലിയാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യണം. അതല്ല ഒരു ദുആ എന്ന നിലക്കു മാത്രമാണെങ്കില്‍ ഒരു കുഴപ്പവുമില്ല. കാരണം അത്തഹിയ്യാത്തിനുള്ള ഇരുത്തത്തില്‍ ഏതു ദുആയും ചെയ്യാവുന്നതാണ്. അത് ഹലാലായതും അറബിയിലുമായിരിക്കണമെന്നേ ഉള്ളൂ. നിര്‍ത്തത്തിലല്ലാതെ മറ്റു സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഓതിയാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യണം. അത് ബിസ്മി തന്നെയാണെങ്കിലും ശരി. അതു പോലെ അവസാനത്തെ അത്തഹിയ്യാത്തിന്‍റെ ഭാഗമെന്ന കരുത്തോടെ ആദ്യത്തെ അത്തഹിയ്യാത്തില്‍ നബിയുടെ കുടുംബത്തിന്‍റെ മേല്‍ സ്വലാത് ചൊല്ലിയാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ട്. നിരുപാധികമായി തസ്ബിഹുകളോ, ദുആകളോ നിസ്കാരത്തിലെവിടെയുണ്ടായാലും അതിനു സഹ്‍വിന്‍റെ സുജൂദ് സുന്നത്തില്ല. പക്ഷേ, കുറിയ റുക്നുകളായ ഇഅ്തിദാലിലും ഇടയിലെ ഇരുത്തത്തിലും ദീര്‍ഘിച്ചു തസ്ബീഹോ മറ്റു ദിക്‍റ് - ദുആകളോ സ്വബോധത്തോടെ ഉണ്ടായാല്‍ നിസ്കാരം ബാഥിലാകും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.