നിസ്കാരത്തിലെ ഒരു റുക്നില്‍ നിന്ന് മറ്റൊരു റുക്നിലേക്ക് നീങ്ങുമ്പോഴുള്ള തക്ബീറുകളും റുകൂഇല്‍ നിന്നുയരുമ്പോഴുള്ള സമിഅള്ളാഹു ലിമന്‍ ഹമിദ എന്നതും മഅ്മൂം പറയേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിലെ ഒരു റുക്നില്‍ നിന്ന് മറ്റൊരു റുക്നിലേക്ക് നീങ്ങുമ്പോഴുള്ള തക്ബീറുകളും റുകൂഇല്‍ നിന്നുയരുമ്പോഴുള്ള സമിഅള്ളാഹു ലിമന്‍ ഹമിദ എന്നതും ഇമാം ഉറക്കെയും മഅ്മൂം പതുക്കെയും പറയല്‍ സുന്നതാണ്. തക്ബീറുകളും سمع الله لمن حمده എന്നതും ഇമാം ഉറക്കെയും മഅ്മൂം ശബ്ദം താഴിത്തിയും പറയമമെന്ന് ഇമാം നവവി (റ) ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നുണ്ട്. ربنا لك الحمد എന്ന ദിക്റ് രണ്ടാളുകളും പതുക്കെയാണ് പറയേണ്ടതെന്നും ഇമാം പറയുന്നു. سمع الله لمن حمده എന്ന ദിക്‍റ് മെല്ലെ പറഞ്ഞ് ربنا لك الحمد എന്ന് ഉറക്കെ പറയല്‍ സുന്നതിനെ കുറിച്ചുള്ള അജ്ഞതയാണെന്നാണ് ഇമാം ഇബ്നു ഹജറില്‍ ഹൈതമിയും ഇമാം ശിര്‍ബീനിയും പറയുന്നത്. إذَا قَالَ الْإِمَامُ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا رَبَّنَا لَك الْحَمْدُ  (ഉമാം سمع الله لمن حمده എന്ന് പറഞ്ഞാല് നിങ്ങള്‍ ربنا لك الحمد എന്ന് പറയുക) എന്ന ഹദീസിന് سمع الله لمن حمده യോടൊപ്പം ربنا لك الحمد കൂടെ പറയുക എന്ന് അര്‍ത്ഥം നല്‍കണമെന്ന് ഇമാം ഇബ്നു ഹജര്‍ വിശദീകരിക്കുന്നുണ്ട്. അഥവാ سمع الله لمن حمده എന്ന് പറയണമെന്ന് സ്വഹാബത് ആദ്യമേ റസൂലില്‍ നിന്ന് മനസ്സിലാക്കിയിരുന്നു, പിന്നീട് ربنا لك الحمد കൂടെ ചൊല്ലാന്‍ നബി തങ്ങള്‍ കല്‍പിച്ചു. കാരണം سمع الله لمن حمده എന്ന് നബി തങ്ങള്‍ ഉറക്കെ പറയാറുണ്ടായിരുന്നു, അപ്പോള്‍ സ്വഹാബത് അത് മനസ്സിലാക്കിയിരുന്നു, എന്നാല്‍ ربنا لك الحمد നബി തങ്ങള്‍ പതുക്കെ ചൊല്ലുമായിരുന്നത് കൊണ്ട് സ്വഹാബത് അങ്ങനെ ഒരു ദിക്റ് മനസ്സിലാക്കിയിരുന്നില്ല. അത് കൂടെ ചൊല്ലാനാണ് നബി ഈ ഹദീസിലൂടെ കല്‍പിച്ചത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter