1) ഒരാള്‍ മഈഷത്തിനു വേണ്ടി യാത്ര ചെയ്യുമ്പോള്‍ ജംഉം ഖസ്വ്‌റും അനുവദനീയമാണോ? 2) 132km ഇല്ലാത്ത യാത്രയില്‍ നിസ്കാരം ഖദാ ആകുമെന്ന് ഉറപ്പുണ്ടായിരിക്കുകയും യാത്രയ്ക്ക് മറ്റു സൗകര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല് ജംആക്കുന്നതിനു വിധിയുണ്ടോ? 3) ലക്ഷ്യ സ്ഥലത്ത് 3 ദിവസത്തില്‍ കൂടുതല്‍ താമസിച്ചാല്‍ ജംഉം ഖസ്വ്‌റും ചെയ്യാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ആസിഫ് മുട്ടുങ്ങല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 1) നിശ്ചിത ദൂര പരിധിയുള്ള അനുവദനീയമായ എല്ലാ യാത്രയിലും ജംഉം ഖസ്റുമാക്കാവുന്നതാണ്. മഈശതിന് വേണ്ടിയുള്ള യാത്ര അനുവദനീയമെന്നതിനപ്പുറം പുണ്യം കൂടിയാണല്ലോ. 2) 132 കി.മീ. ദൂരം ഇല്ലാത്ത ചെറിയ യാത്രയിലും ജംആക്കാമെന്നാണു മാലികീ മദ്ഹബ്. ശാഫിഈ മദ്ഹബിലും അങ്ങനെ അഭിപ്രായമുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ പ്രസ്തുത അഭിപ്രായപ്രകാരം പ്രവര്‍ത്തിക്കാം. മഗ്‌രിബിന്റെ അഞ്ചുമിനുട്ടു മുമ്പ് കോഴിക്കോട്ടുനിന്നു മലപ്പുറത്തേക്ക് ബസ് കയറി. അവന്‍ മലപ്പുറത്തു എത്തും മുമ്പ് ഇശാ ബാങ്ക് കൊടുക്കും. ഇത്തരം വേളയില്‍ ശാഫിഈ മദ്ഹബിലെത്തന്നെ രണ്ടാം അഭിപ്രായം പരിഗണിച്ച് മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിച്ചു ജംആക്കാം. എന്നാല്‍ മഗ്‌രിബ് ഖളാഅ് ആക്കേണ്ടിവരുന്നില്ല. ജംഇനുള്ള ദൂര പരിധി 82 കി.മീ ആണെന്നും അഭിപ്രായമുണ്ട്. 3) മൂന്ന് ദിവസത്തില്‍ കൂടുതല്‍ ഒരു സ്ഥലത്ത് നിന്നാല്‍ ജംഉം ഖസ്റുമാക്കാവുന്നതാണ്. ഇമാം ഇബ്നു ഹജര്‍ പറയുന്നത് കാണുക. നിബന്ധനയൊത്ത യാത്ര, തുടങ്ങിയസ്ഥലത്തു തിരിച്ചെത്തലോടുകൂടി അവസാനിക്കും. യാത്രികന്‍ നിരുപാധികമോ പൂര്‍ണമായ നാലു ദിനമോ ഒരു പ്രദേശത്തു താമസിക്കാന്‍ കരുതിയാല്‍ അവിടെ എത്തിച്ചേരുന്നതോടെ യാത്ര മുറിയും. നാലു ദിവസം ഒരു നാട്ടില്‍ താമസിക്കല്‍ കൊണ്ടും യാത്ര മുറിയും. അതുപോലെത്തന്നെ നീണ്ട യാത്ര ഉദ്ദേശിച്ചു പുറപ്പെട്ട ശേഷം ഒരിടത്ത് ഇറങ്ങുകയും അനന്തരം സ്വദേശത്തേക്ക് മടങ്ങാന്‍ കരുതുകയും ചെയ്താലും യാത്ര അവസാനിക്കും. നാലു ദിവസമാകും മുമ്പ് ശരിയാകുമെന്നു പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ആവശ്യം നിറവേറ്റിയാല്‍ യാത്ര തുടരുമെന്ന ഉദ്ദേശ്യത്തോടെ ഒരു സ്ഥലത്തു താമസിച്ചാല്‍ പതിനെട്ടു ദിവസം വരെ യാത്രയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ പതിനെട്ടു ദിവസത്തിലും മുമ്പു പറഞ്ഞ നാലു ദിവസത്തിലും പോക്കുവരവിന്റെ രണ്ടു ദിവസവും പരിഗണിക്കില്ല. നബി(സ) തങ്ങള്‍ മക്കാവിജയത്തിനു ശേഷം പതിനെട്ടു ദിവസം നിസ്‌കാരം ഖസ്‌റാക്കി മക്കയില്‍ താമസിച്ചിരുന്നു. ജംഉം ഖസ്റുമായ ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതലറിയാന്‍  ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter