വിഷയം: ‍ Fiqh

ഒന്നാം തിയ്യതി തുടങ്ങിയ മെൻസസ് 8ാം തിയ്യതി ശുദ്ധിയായി കുളിച്ചു. പിന്നീട് 18ാം തിയ്യതി വീണ്ടും രക്തം കണ്ടാൽ ഇസ്തിഹാളത്ത് ആണല്ലോ. ആ രക്തം 23ാം തിയ്യതിക്കു (8ാം തിയ്യതി കുളിച്ചതിനു 15 ദിവസത്തിനു ശേഷം) ശേഷവും തുടരുകയാണെങ്കിൽ അവിടെ മുതൽ പിന്നീട് ഹൈള് ആയിട്ടാണോ കണക്കാക്കേണ്ടത്?

ചോദ്യകർത്താവ്

Sahala

Mar 30, 2024

CODE :Fiq13461

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഇവിടെ, ഈ സ്ത്രീ പതിനെട്ടാം തിയതി മുതൽ ഇരുപത്തിമൂന്നാം തിയതി വരെ ഇസ്തിഹാളതായും ഇരുപത്തിമൂന്നാം തിയതി മുതലങ്ങോട്ട് കാണുന്ന രക്തം (തുടർച്ചയായി ഒരു ദിവസത്തെക്കാൾ കൂടുകയും പതിനഞ്ചിൽ കുറയുകയും ചെയതാൽ )  ഹൈളായും പരിഗണിക്കണം . കൂടുതലായി അറിയവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter