വിഷയം: ‍ വിവാഹം

ഒരു പെൺകുട്ടിയുടെ മാതാവിനെ രണ്ടാമത് വിവാഹം ചെയ്ത ഭർത്താവിന് ആ പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കുമ്പോൾ വലിയ്യ് ആകൽ അനുവതനീയമാണോ?

ചോദ്യകർത്താവ്

AHMAD

Jun 27, 2024

CODE :Dai13710

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിലേർപ്പെടലോടെ കൂടെ ഭാര്യയുടെ മക്കൾ (ആദ്യ ഭർത്താവിലൂടെ ഉണ്ടായ മക്കൾ)  അനന്യരായി(മഹറമുകളായി) തീരുമെങ്കിലും അവരുടെ മേലുള്ള നേർക്കുനേര് വിലായത് പദവി വന്നു ചേരുന്നതല്ല. ഈ പെൺകുട്ടിയുടെ കല്യാണച്ചെലവുകളും മറ്റുമെല്ലാം ഇപ്പോൾ നോക്കി നടത്തുന്നത് ഉമ്മയുടെ ഭർത്താവണെങ്കിലും (രണ്ടാനച്ചൻ)  യഥാർത്ഥ പിതാവിന്‍റെ വിധിയല്ല രണ്ടാനച്ചന് ബാധകമാവുക. ഈ പെണ്ണിന്‍റെ യഥാർതഥ വലിയ്യായ പെണ്ണിന്‍റെ ഉപ്പ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഉപ്പതന്നെയാണ് വലിയ്യ്. ഉപ്പ വകാലത് ചെയ്താൽ വകീലായി രണ്ടാനച്ചന് വിവാഹ ചടങ്ങിന് ഇരിക്കാവുന്നതുമാണ്. 

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter