പ്രായ പൂര്‍ത്തി ആവാത്ത കുട്ടിയെ കല്യാണം കഴിക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ ഇസ്‌ലാം ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയേണ്ടി വരില്ലേ?

ചോദ്യകർത്താവ്

മുഹമ്മദ് സ്വാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‌ലാം ശൈശവ വിവാഹം പ്രോല്‍സാഹിപ്പിക്കുന്നു എന്നത് ഒരിക്കലും ശരിയല്ല, ചില നിബന്ധനകള്‍ക്കൊത്ത് അനുവദിക്കുന്നുണ്ടെന്ന് പറയാം. വിവാഹം എന്നത് കൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത് നികാഹ് ആണ്. അഥവാ, ഒരു പുരുഷന് സ്ത്രീയെ നിയമപരമായി വിവാഹം കഴിച്ചുകൊടുക്കുന്ന ആ ചടങ്ങ്. അതിന് ഇസ്‌ലാം പ്രത്യേകം പ്രായപരിധി നിശ്ചയിക്കുന്നില്ല. ആണിനോ പെണ്ണിനോ ഇത്ര വയസ്സെത്തിയിരിക്കണമെന്ന് ഇസ്‌ലാം പറയുന്നില്ല. എന്നാല്, ഭര്ത്താവ് ഭാര്യയുമായി വീട് കൂടുന്നത്, അതിന് പെണ്കുട്ടി ശാരീരികമായി പാകമാവുമ്പോള് മാത്രമേ അനുവദിക്കുന്നുള്ളൂ. അതിന് മുമ്പ് നികാഹ് നടന്നിട്ടുണ്ടെങ്കിലും, ശാരീരിക ബന്ധത്തിന് പ്രാപ്തയായിട്ടില്ലെന്ന് രക്ഷിതാവിന് തോന്നിയാല്, അവളെ ഭര്ത്താവിന് ഏല്പിച്ചുകൊടുക്കരുതെന്നാണ് ഇസ്‌ലാമിക നിയമം. ശാരീരികമായി ഭാര്യാഭര്തൃബന്ധത്തിന് പാകമാവുന്നത് ചുറ്റുപാടുകള്ക്കനുസരിച്ചും കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചുമെല്ലാം മാറിക്കൊണ്ടിരിക്കാം. മരുഭൂപ്രദേശങ്ങളില് കഴിയുന്ന പെണ്കുട്ടികള് എട്ടോ പത്തോ വയസ്സ് ആകുമ്പോഴേക്ക് നമ്മുടെ കേരളീയ പെണ്കുട്ടികളേക്കാള് ശാരീരിക വളര്ച്ച നേടുന്നത് അനുഭവമാണല്ലോ. അതോടൊപ്പം, ശൈശവ വിവാഹം എന്നത് പെണ്കുട്ടികളെ ചൂഷണം ചെയ്യാനുള്ള ഉപാധിയാവുമ്പോഴാണ് നമുക്ക് അതിനെതിരെ ശബ്ദിക്കേണ്ടിവരുന്നത്. എന്നാല് വിശുദ്ധ ഇസ്‌ലാം അതിന് കൂടി നിയമങ്ങള് വെച്ചിട്ടുണ്ട്. ചെറിയ പെണ്കുട്ടികളെ അവളുടെ കാര്യങ്ങള് നോക്കുന്ന ഏതൊരാള്ക്കും ഇഷ്ടമുള്ളവന് വിവാഹം ചെയ്തുകൊടുക്കാന് ഇസ്‌ലാം അനുവദിക്കുന്നില്ല. സ്വന്തം പിതാവിനോ വലിയുപ്പക്കോ മാത്രമേ, അവളെ ആ പ്രായത്തില് വിവാഹം ചെയ്തുകൊടുക്കാന് അധികാരമുള്ളൂ. സ്വാഭാവികമായും അവര്, ആ കുട്ടിയുടെ നന്മ മാത്രമേ ഉദ്ദേശിക്കൂ എന്നതിനാലാണ് അത്. ആ കുട്ടിയുടെ നന്മ നേരത്തെ വിവാഹം കഴിക്കപ്പെടുന്നതിലാണെന്ന് അവര് മനസ്സിലാക്കുന്നത് കൊണ്ടാണല്ലോ അവര് അത് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള് അത് അനുവദിക്കേണ്ടതുമാണല്ലോ. ഉപ്പയോ വലിയുപ്പയോ അല്ലാതെ ആത്മാര്‍ത്ഥമായി കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ലാത്ത ഒരു ചെറിയ പെണ്‍കുട്ടിയെ സങ്കല്‍പിച്ചു നോക്കൂ. പിതാവ് വൃദ്ധനാകുന്നതോടെ, ആ കുട്ടിയെ വിവാഹം കഴിച്ചുകൊടുക്കുന്നതായിരിക്കും അവളുടെ സംരക്ഷണത്തിന് ഏറ്റവും ഉചിതമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണല്ലോ. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ശൈശവവിവാഹം ഉപാധികളോടെ അനുവദിക്കേണ്ടതാണ് എന്ന് തന്നെയാണ് ബോധ്യമാകുന്നത്. കാര്യങ്ങളെ യഥാവിധി അറിയാനും അവന്‍റെ ദീനിനെ കൂടുതല്‍ മനസ്സിലാക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter