രണ്ട് ഭാര്യമാര്‍ക്കിടയില്‍ എന്തെല്ലാം കാര്യങ്ങളില്‍ തുല്യത പാലിച്ചിരിക്കണം? രണ്ട് പേര്‍ക്കും നല്‍കുന്ന ഭക്ഷണവും വസ്ത്രവുമെല്ലാം ഒരുപോലെ ആയിരിക്കണമെന്നുണ്ടോ?

ചോദ്യകർത്താവ്

നിസാര്‍ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കണമെന്നത് നിര്‍ബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, നീതി പാലിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ തന്നെ അനുവദിക്കുന്നുള്ളൂ. അതേ സമയം, എല്ലാ കാര്യങ്ങളിലും കൃത്യമായി ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കാന്‍ സാധ്യമാവില്ലെന്നതും ഖുര്‍ആന്‍ തന്നെ ഉണര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല, നിങ്ങള്‍ എത്ര തന്നെ ശ്രമിച്ചാലും (സൂറതുന്നിസാഅ് 129) അത്കൊണ്ട് തന്നെ, നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നീതി ഏതെല്ലാം കാര്യങ്ങളിലാണെന്നും പണ്ഡിതര്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഓരോരുത്തരുടെയും കൂടെ കഴിച്ചുകൂട്ടുന്ന രാത്രികളുടെ എണ്ണം തുല്യമായിരിക്കണം. അനുയോജ്യമായ വസ്ത്രവും പാര്‍പ്പിടവും എല്ലാവര്‍ക്കും ഒരുക്കിയിരിക്കണം. യാത്ര പോകുന്ന വേളയില്‍ ഏതെങ്കിലും ഒരു ഭാര്യയെ കൊണ്ടുപോകുന്ന പക്ഷം, അത് നറുക്കിട്ടായിരിക്കണം തീരുമാനിക്കേണ്ടത് എന്ന് കൂടി പണ്ഡിതര്‍ പറയുന്നുണ്ട്. എന്നാല്‍ അതേ സമയം, രണ്ട് പേര്‍ക്കും നല്‍കുന്ന ഭക്ഷണവും വസ്ത്രവുമെല്ലാം ഒരു പോലെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. അനുയോജ്യമായ വസ്ത്രം എല്ലാവര്‍ക്കും ഒരുക്കുക എന്നത് മാത്രമാണ് നിര്‍ബന്ധം. ഒരു ഭാര്യക്ക് കൂടുതല്‍ ഭംഗിയുള്ള വസ്ത്രമോ കൂടുതല്‍ വില പിടിപ്പുള്ളതോ വാങ്ങിക്കൊടുക്കുന്നതില്‍ വിരോധമില്ലെന്ന് കിതാബുകള്‍ പറയുന്നുണ്ട്. ഭദ്രമായ കുടുംബജീവിതം നയിക്കാനും ഭാര്യമാരെയും മക്കളെയും കണ്‍കുളുര്‍മ ലഭിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter