ഒരാള്‍ തന്‍റെ പെങ്ങളെ കല്യാണം കഴിക്കാന്‍ അവന്‍റെ സുഹൃത്തിനെ വക്കാലത് ഏല്‍പിച്ചു. ഇതിന് വരന്‍റെ സമ്മതം വേണോ. വരനു വകാലത് ഏല്‍പിച്ചതിനെ കുറിച്ച് അന്വേഷിക്കേണ്ട ആവശ്യമുണ്ടോ.
ചോദ്യകർത്താവ്
ശാഹിദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഒരാള്‍ തന്‍റെ സഹോദരിയുടെ നികാഹ് നടത്തിക്കാന്‍ സുഹൃത്തിനെ ഏല്‍പിക്കുമ്പോള്‍ വധുവിന്‍റെ സമ്മതം ആവശ്യമാണ്. വരന്‍റെ സമ്മതമില്ലെങ്കിലും ആ വകാലത് ശരിയാകും. പക്ഷേ, ഈ ഇടപാടിലെ എതിര്‍ഭാഗമെന്ന നിലക്ക് വരന്‍ ഈ വക്കാലതിനെ കുറിച്ച് അന്വേഷിക്കലും അത് ബോധ്യം വരുത്തലും അവന്‍റെ ബാധ്യതയും അവകാശവുമാണ്. കല്യാണം കഴിഞ്ഞതിനു ശേഷം വകാലത്തുണ്ടായിരുന്നില്ലെന്നോ വകാലത് ശരിയായിട്ടില്ലെന്നോ തെളിഞ്ഞാല്‍ വരനു പല നിലക്കുള്ള നഷ്ടങ്ങളുണ്ടല്ലോ.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.