വുദു ചെയ്തതിനു ശേഷം ഭാര്യഭര്ത്താക്കന്മാര്‍ തമ്മില്‍ തൊട്ടാല്‍ വുദു മുറിയുമോ ?എന്റെ ഭാര്ത്താവ് റസൂല്‍ വുദുവിനു ശേഷം ആയിഷ ബീവിയെ ചുംബിച്ചതായി ഹദീസില്‍ തെളിവുന്ടെണ്ണ്‍ പറയുന്നു ശരിയാണോ?
ചോദ്യകർത്താവ്
ശബ്ന
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശാഫിഈ മദ്ഹബ് പ്രകാരം ഭാര്യാ-ഭര്ത്താക്കന്മാരുടെ തൊലി തമ്മില്‍ ചേര്‍ന്നാല്‍ വുളൂ മുറിയുന്നതാണ്. എന്നാല് മറയോടു കൂടി സ്പര്‍ശിച്ചാല് വുളു മുറിയുകയില്ല. നബി(സ) ആഇശ (റ) യെ വുളൂഇനു ശേഷം തൊടുകയും പിന്നീട് വുളൂ എടുക്കാതെ നേരെ നിസ്കരിക്കുകയും ചെയ്തു എന്ന ഹദീസില്‍ നബി(സ) മഹതിയെ മറയില്ലാതെയായിരുന്നു സ്പര്‍ശിച്ചത് എന്നതിനു ഒരു സൂചനയും നല്കുന്നില്ല. എന്നിരുന്നാലും മറ്റു ചില മദ്ഹബുകളില്‍ വുളൂ മുറിയുകയില്ല.കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ