എന്റെ ഉമ്മ മരിച്ചിട്ട് 6 മാസം കഴിഞ്ഞു. ഞങ്ങളുടെ വീട്ടില്‍ ഉപ്പ, ഞാന്‍, എന്റെ ഭാര്യ, പെങ്ങള്‍ കല്യാണം കണ്ഴിഞ്ഞു അവളുടെ വീടിലും ആണ്..ബന്ധുക്കള്‍ ഉപ്പാനെ കൊണ്ട് മറ്റൊരു കല്യാണം കഴിപ്പിക്കാന്‍ ശ്രമികുന്നുണ്ട്. എനിക്ക് അതിനെ അനുകൂലിക്കാന്‍ സാധിക്കുന്നില്ല. ഇസ്ലാമിക പരമായി ഞാന്‍ ചെയ്യുന്നത് തെറ്റാണോ? ഉപ്പാനെ മറ്റൊരു കല്യാണത്തിനു സമ്മതിക്കണോ
ചോദ്യകർത്താവ്
ശമീര്‍ പി. കെ.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പിതാവിനു വിവാഹം കഴിക്കാന്‍ ആഗ്രഹവും ആവശ്യമുണ്ടെങ്കില്‍ അത് നിറവേറ്റിക്കൊടുക്കല്‍ പ്രാപ്തരായ മക്കളുടെ ബാധ്യതയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അതിനോട് നിസ്സഹകരിക്കുകയും വിസമ്മതിക്കുകയും ചെയ്യുന്നത് വലിയ കുറ്റമാണ്. മാതാപിതാക്കളോട് ഗുണം ചെയ്യുന്ന മക്കളില്‍ നമ്മെയെല്ലാം നാഥന്‍ ഉള്‍പ്പെടുത്തട്ടെ