അബ്ദുര്‍ റഹ്മാനെ റഹ്മാന്‍ എന്ന് വിളിക്കാമോ? അബ്ദു യുസുഫ് എന്ന് പേരിടാമോ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
(وَمَا انْصَرَفَ إلَيْهِ سُبْحَانَهُ عِنْدَ الْإِطْلَاقِ) غَالِبًا وَإِلَى غَيْرِهِ بِالتَّقْيِيدِ (كَالرَّحِيمِ وَالْخَالِقِ وَالرَّازِقِ) وَالْمُصَوِّرِ وَالْجَبَّارِ وَالْمُتَكَبِّرِ وَالْحَقِّ وَالْقَاهِرِ وَالْقَادِرِ(وَالرَّبِّ تَنْعَقِدُ بِهِ الْيَمِينُ) ؛ لِانْصِرَافِ الْإِطْلَاقِ إلَيْهِ تَعَالَى، وَأَلْ فِيهَا لِلْكَمَالِ. (إلَّا أَنْ يُرِيدَ) بِهَا (غَيْرَهُ) تَعَالَى بِأَنْ أَرَادَهُ تَعَالَى أَوْ أَطْلَقَ بِخِلَافِ مَا لَوْ أَرَادَ بِهَا غَيْرَهُ؛ لِأَنَّهُ قَدْ يُسْتَعْمَلُ فِي ذَلِكَ كَرَحِيمِ الْقَلْبِ وَخَالِقِ الْكَذب(تحفة المحتاج
നിരുപാധികമായി പറയുമ്പോള്‍ അല്ലാഹുവിനെ അറിയിക്കുകയും എന്നാല്‍ ഉപാധിയോടെ മറ്റുള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ റഹീം ഖാലിഖ് റാസിഖ് മുസ്വവ്വിര്‍ ജബ്ബാര്‍ മുതകബ്ബിര്‍ ഹഖ്ഖ് ഖാഹിര്‍ ഖാദിര്‍ റബ്ബ് തുടങ്ങിയ പേരുകള്‍ മറ്റുള്ളവരെ ഉദ്ദേശിക്കാതെ സത്യം ചെയ്താല്‍ സത്യമായി പരിഗണിക്കപ്പെടുകയും മറ്റുള്ളവരെ ഉദ്ദേശിച്ചാല്‍ സത്യമായി പരിഗണിക്കപ്പെടുകയുമില്ല എന്നാണ് മേല്‍ പ്രസ്താവിച്ചതിന്റെ സാരം (തുഹ്ഫ 10/6). ചുരക്കത്തില്‍ പറയപ്പെട്ട പേരുകള്‍ അല്ലാഹു അല്ലാതെ മറ്റുള്ളവര്‍ക്കും ഉപയോഗിക്കാമെന്ന് മനസ്സിലാക്കാം. മാത്രമല്ല
لَا تَقُولُوا الطَّبِيبُ وَقُولُوا الرَّفِيقُ فَإِنَّمَا الطَّبِيبُ الله
നിങ്ങള്‍ ഡോക്ടറെ طبيب എന്ന് പറയരുത് رفيق എന്ന് പറയുക, കാരണം طبيب അല്ലാഹു ആണ് എന്ന ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം ഇബ്നു ഹജര്‍ ഹൈതമി പറയുന്നു
وَالْأَوْجَهُ حِلُّهُ إلَّا إنْ صَحَّ الْحَدِيثُ الَّذِي ذَكَرَهُ بَلْ مَعَ صِحَّتِهِ لَا يَبْعُدُ أَنَّ النَّهْيَ لِلتَّنْزِيهِ لِتَجْوِيزِهِمْ التَّسْمِيَةَ وَالْوَصْفَ بِغَيْرِ لَفْظِ الله وَالرَّحْمَنِ بَلْ ظَاهِرُ هَذَا عَدَمُ الْكَرَاهَةِ أَيْضًا
എന്നാല്‍ طبيب എന്ന് തന്നെ വിളിക്കാമെന്നാണ് ന്യായമായത്. പറയപ്പെട്ട ഹദീസ് സ്വഹീഹാണെങ്കിലും നിരോധനം نهي تنزيه ആവാനിടയുണ്ട്. കാരണം അല്ലാഹ്, റഹ് റഹ്മാന്‍ എന്നീ പേരുകളല്ലാത്ത അല്ലാഹുവിന്റെ പേരുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കല്‍ അനുവദനീയമാണെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. എന്നല്ല അത്തരം പേരു വെക്കല്‍ കറാഹതുമില്ല എന്നാണ് വ്യക്തമാകുന്നത്. (തുഹ്ഫ 9/374)
പണ്ഡിതന്മാരുടെ ഈ ഉദ്ധരണികളില്‍ നിന്ന് അബ്ദുല്ല എന്ന് പേരുള്ളവനെ അല്ലാഹ് എന്നും അബ്ദുര്‍റഹ്മാന്‍ എന്ന് പേരുള്ളവരെ റഹ്മാന്‍ എന്നും വിളിക്കല്‍ നിശിദ്ധമാണെന്നും അബ്ദുസ്സ്വമദ് അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയ പേരുള്ളവരെ സ്വമദ്, ജബ്ബാര്‍ എന്നിങ്ങനെ വിളിക്കാമെന്നും മനസ്സിലാക്കാം.
അല്ലാഹുവിനും മറ്റുള്ളവര്‍ക്കും ഒരു പോലെ ഉപയോഗിക്കുന്ന പേര് മറ്റുള്ളവര്‍ക്കും നല്‍കാം. അലിയ്യ് ഹയ്യ് ആലിം പോലോത്ത പേരുകളാണിവ. (وَمَا اُسْتُعْمِلَ فِيهِ وَفِي غَيْرِهِ) تَعَالَى (سَوَاءٌ كَالشَّيْءِ وَالْمَوْجُودِ وَالْعَالِمِ) بِكَسْرِ اللَّامِ (وَالْحَيِّ) وَالسَّمِيعِ وَالْبَصِيرِ وَالْعَلِيمِ وَالْحَلِيمِ وَالْغَنِيِّ (لَيْسَ بِيَمِينٍ إلَّا بِنِيَّةٍ) മേല്‍ പ്രസ്താവിക്കപ്പെട്ടത് പോലോത്ത പേരുകള്‍ അല്ലാഹുവിനും മറ്റുള്ളവര്‍ക്കും ഒരു പോലെ ഉപയോഗിക്കാമെന്ന് ഈ ഇബാറതില്‍ നിന്നും മനസ്സിലാക്കാം. അബ്ദുന്നബിയ്യ് അബ്ദു യൂസുഫ് പോലോത്ത ശിര്‍കിനെ തോന്നിപ്പിക്കുന്ന പേരുകള്‍ നിഷിദ്ധമാണ്. وَيَحْرُمُ مَلِكُ الْمُلُوكِ؛ لِأَنَّ ذَلِكَ لَيْسَ لِغَيْرِ اللَّهِ تَعَالَى وَكَذَا عَبْدُ النَّبِيِّ أَوْ الْكَعْبَةِ أَوْ الدَّارِ أَوْ عَلِيٍّ أَوْ الْحُسَيْنِ لِإِيهَامِ التَّشْرِيكِ وَمِنْهُ يُؤْخَذُ حُرْمَةُ التَّسْمِيَةِ بِجَارِ الله وَرَفِيقِ الله وَنَحْوِهِمَا لِإِيهَامِهِ الْمَحْذُورَ أَيْضًا മലികുല്‍ മുലൂക് എന്ന പേരും അത് പോലെ അബ്ദുന്നബിയ്യ് അബ്ദുല്‍ കഅ്ബ അബ്ദുല്‍ അലി അബ്ദുല്‍ ഹുസൈന്‍ തുടങ്ങി ശിര്‍കിനെ തോന്നിപ്പിക്കുന്ന പേരുകളും ഹറാമാണ്. (تحفة المحتاج) وَيُكْرَهُ قَبِيحٌ كَشِهَابٍ وَحَرْبٍ وَمُرَّةَ وَمَا يُتَطَيَّرُ بِنَفْيِهِ كَيَسَارٍ وَنَافِعٍ وَبَرَكَةٍ وَمُبَارَكٍ മുര്‍റത് (കൈപേറിയത്) ഹര്‍ബ് (യുദ്ധം) പോലെ മോശമായ പേരുകളും يسار (എളുപ്പം) نافع (ഉപകാരമുള്ളവന്‍) بركة ഇല്ല എന്ന് പറയുന്നത് മൂലം അവലക്ഷണം തോന്നുന്ന പേരുകളും (ഉദാഹരണം بركة വീട്ടുലുണ്ടോ. ഉത്തരം ഇല്ല) കറാഹതാണ് (തുഹ്ഫ 9/373). കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.