കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് വട്സപ്പ് ത്വലാഖ് . അതിന്റെ വിധി എന്താണ്?.

ചോദ്യകർത്താവ്

റാശിദ് സുലൈമാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ത്വലാഖ് ചൊല്ലാന്‍ ഭാര്യ സാന്നിദ്ധ്യത്തില്‍ തന്നെ ഉണ്ടാവണമെന്ന നിബന്ധനയില്ല. ഭാര്യക്ക് നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലിയിരിക്കുന്നുവെന്ന് ത്വലാഖിന്റെ ഉദ്ദേശ്യത്തോടെ എഴുതി അയച്ചാലും ത്വലാഖ് സംഭവിക്കും. ആ എഴുത്ത് കത്ത് മുഖേനയോ, ഇ - മെയില്‍ , ഫോണ്‍ , വാട്സ് ആപ്പ് തുടങ്ങി ആധുനിക സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയായാലും ത്വലാഖ് തന്നെയാണ്. എഴുത്ത് ത്വലാഖിന്റെ കിനായതാണ്, എഴുത്ത് കൊണ്ട് ത്വലാഖ് സംഭവക്കണമെങ്കില്‍ എഴുതുമ്പോള്‍ ത്വലാഖിന്റെ നിയ്യത് ഉണ്ടായിരിക്കേണ്ടതാണ്. വാട്സ് ആപ്പില്‍ റെക്കോര്‍ഡ് ചെയ്ത് ഭാര്യക്ക് അയച്ചാലും ത്വലാഖ് തന്നെയാണ്. കാരണം ത്വലാഖിന്റെ പദം  ഭാര്യ കേള്‍ക്കാതെ പറഞ്ഞാല്‍ തന്നെ ത്വലാഖ് സംഭവിക്കും. റെക്കോര്‍ഡ് ചെയ്യാനായി ത്വലാഖിന്റെ പദം പറയുമ്പോള്‍തന്നെ ത്വലാഖ് സംഭവിക്കും. ഭാര്യക്ക് അയക്കണമെന്നുമില്ല. ഭാര്യ സാന്നിദ്ധ്യത്തിലില്ലാത്ത അവസ്ഥയില്‍ നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലി അല്ലെങ്കില്‍ സാന്നിദ്ധ്യത്തിലുള്ള ഭാര്യയോട് അവളെ ഞാന്‍ ത്വലാഖ് ചൊല്ലി യെന്നോ പറഞ്ഞാല്‍ അത് കിനായതിന്റെ പദമാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചതായി കാണാം. നീ, അവള്‍ കൊണ്ട് ഭാര്യയെയാണ് ഉദ്ദേശിച്ചതെങ്കില്‍ അത് ത്വലാഖാണ്. അപ്പോള്‍ വാട്സ് ആപ്പില്‍ സ്ഥലത്തില്ലാത്ത ഭാര്യയെ ഉദ്ദേശിച്ച് നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലി എന്ന് ത്വലാഖ് ചൊല്ലാന്‍ വേണ്ടി റെക്കോര്‍ഡ് ചെയ്താല്‍ തന്നെ ത്വലാഖ് സംഭവിക്കും. അപ്പോള്‍ റെക്കോര്‍ഡ് ചെയ്തത് ഭാര്യക്ക് അയക്കുക കൂടി ചെയ്താല്‍ ഏതായാലും ത്വലാഖ് തന്നെയാണ്. ത്വലാഖുമായി ബന്ധപ്പെട്ട് കൂടുതലറിയാന്‍ ഇവിടെ വായിക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter