നിസ്കരിക്കാത്ത ഭര്‍ത്താവിനെ നിസ്കരിക്കാന്‍ ഉപദേശിക്കണോ

ചോദ്യകർത്താവ്

ശാലിമ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നന്മ കൊണ്ട് കല്‍പിക്കലും തിന്മ വിരോധിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. മറ്റുള്ളവരെ നരഗശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുക എന്ന മഹത്തായ ഉത്തരവാദിത്വം കൂടിയാണത്. നമ്മോട് ഏറ്റവും ബന്ധപ്പെട്ടവര്‍ നമ്മോടൊപ്പം സ്വര്‍ഗത്തിലുണ്ടാവണമെന്ന് നാം ആഗ്രഹിക്കാതിരിക്കില്ല. അതിന് നാം പരസ്പരം സഹായിക്കേണ്ടതുമുണ്ട്. നന്മ കല്‍പിക്കപ്പെടാനും തിന്മ വിരോധിക്കപ്പെടാനും കൂടുതല്‍ ബന്ധപ്പെട്ടത് നമ്മോട് കൂടുതല്‍ അടുത്തവര്‍ തന്നെയാണ്. നിസ്കരിക്കാതിരിക്കുകയെന്നത് വലിയ കുറ്റം തന്നെയാണ്. അത്തരം ആളുകളെ കല്‍പിച്ചിട്ടും നിസ്കരിക്കാതെ വന്നാല്‍ ഇസ്‍ലാമിക ഭരണം നിലനില്‍കുന്നിടത്ത് കൊന്നു കളയണമെന്നാണ് നിയമം. അത്രയും ഗൌരവമുള്ള കുറ്റമാണ് നിസ്കാരമുപേക്ഷിക്കുകയെന്നത്. അത് ചെയ്യാത്തവരെ ചെയ്യാന്‍ കല്‍പിക്കല്‍ നിര്‍ബന്ധമാണ്. പക്ഷെ അത്തരം കല്‍പന മൂലം പിണക്കം പോലെ എന്തെങ്കിലും ബുദ്ധിമുട്ട് വന്ന് ചേരുമെന്ന് ഭയന്നാല്‍ ആ കടമ നിര്‍വഹിക്കേണ്ടതില്ല. നിസ്‍കരിക്കാത്ത ഭര്‍ത്താവിനെ ഭാര്യക്കും ഉപദേശിക്കാം. അത് മൂലം പിണക്കമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമെന്ന് ഭയന്നാല്‍ അത് ചെയ്യേണ്ടതില്ല. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.    

ASK YOUR QUESTION

Voting Poll

Get Newsletter