വലിയ അശുദ്ധിയുള്ളവന്‍ ബക്കറ്റിലെ വെള്ളത്തിലേക്ക് കൈ പ്രവേശിപ്പിച്ചാല്‍ ആ വെള്ളം ഫര്‍ദിന് ഉപയോഗിക്കാമോ?

ചോദ്യകർത്താവ്

Abdulla

Sep 23, 2017

CODE :Fiq8849

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വലിയ അശുദ്ധിയുള്ളവന്‍ കുളിക്കുമ്പോള്‍ നിയ്യത് ചെയ്യല്‍ നിര്‍ബന്ധമാണല്ലോ. നിയ്യത് ചെയ്തതിനു വെള്ളം കോരിയെടുക്കുക അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യത്തിനു വേണ്ടി വെള്ളം എടുക്കുക (ഉദാഹരണമായി ബ്രഷ് ചെയ്യാന്‍ വെള്ളമെടുക്കുക) തുടങ്ങിയ ഉദ്ദേശമില്ലാതെ ബക്കറ്റില്‍ കൈ പ്രവേശിപ്പിച്ചാല്‍ ആ കൈ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്നതോടെ വെള്ളം മുസ്തഅ്മലാവും. കൈ പുറത്തെടുത്തിട്ടില്ലെങ്കില്‍ അവനു ശരീരത്തിന്‍റെ ബാക്കി ഭാഗവും ആവെള്ളം കൊണ്ട് കഴുകാവുന്നതാണ്. കാരണം അവയവത്തില്‍ നിന്ന് വെള്ളം വേര്‍പിരിഞ്ഞാല്‍ മാത്രമേ വെള്ളം മുസ്തഅ്മലായി പരിഗണിക്കൂ. 

എന്നത് പോലെ വുദൂഇല്‍  മുഖം കഴുകി കഴിഞ്ഞതിനു ശേഷം പറയപ്പെട്ട ഉദ്ദേശങ്ങളില്ലാതെ കൈ പ്രവേശിപ്പിച്ചാല്‍ കൈ പുറത്തെടുക്കുന്നതോടെ ആ വെള്ളം മുസ്തഅ്മലാവും. കൈ പുറത്തെടുക്കാതെ ആ വെള്ളം കൊണ്ട് പ്രവേശിപ്പിക്കപ്പെട്ട കൈ മാത്രം കഴുകാവുന്നതാണ്, കൈ പുറത്തെടുത്താല്‍ ആ കയ്യും കഴുകാന്‍ പറ്റില്ല. കുളിയിലെ പോലെ ആ വെള്ളം കൊണ്ട് മറ്റു അവയവങ്ങള്‍ കഴുകാന്‍ പറ്റില്ല. കാരണം കുളിക്ക് ഒരു അവയവം മാത്രമേ ഉള്ളൂ. അത് ശരീരം മുഴുവന്‍ ആണ്. വുദൂഇന്‍റെ ഓരോ അവയവവും വിത്യസ്ത അവയവങ്ങളായാണ് പരിഗണിക്കപ്പെടുക. അതിനാല്‍ ഒരവയവത്തില്‍ നിന്ന് വേര്‍പിരിഞ്ഞാല്‍ തന്നെ മുസ്തഅ്മലാവും.

കുളിയില്‍ നിയ്യത് ചെയ്തതിനു ശേഷം കൈ പ്രവേശിപ്പിച്ചാല്‍ തന്നെ മുസ്തഅ്മലാവും. വുദൂഇല്‍ മുഖം കഴുകിയതിന് ശേഷമാണ് കൈ കഴുകേണ്ടതെന്നതിനാല്‍ മുഖം കഴുകിയതിനു ശേഷം കൈ പ്രവേശിപ്പിച്ചാല്‍ മാത്രമേ മുസ്തഅ്മലാവൂ.

 ،وَلَوْ أَدْخَلَ يَدَهُ لِلْغُسْلِ عَنْ الْحَدَثِ أَوَّلًا بِقَصْدِ بُعْدِ نِيَّةِ الْجُنُبِ وَتَثْلِيثِ وَجْهِ الْمُحْدِثِ مَا لَمْ يَقْصِدْ الِاقْتِصَارَ عَلَى الْأَوْلَى وَإِلَّا فَبَعْدَهَا بِلَا نِيَّةِ اغْتِرَافٍ ولا قصْدِ أَخْذِ الْمَاءِ لِغَرَضٍ آخَرَ صَارَ مُسْتَعْمَلًا بِالنِّسْبَةِ لِغَيْرِ يَدِهِ فَلَهُ أَنْ يَغْسِلَ بِمَا فِيهَا بَاقِيَ سَاعِدِهَا 

തുഹ്ഫ 1/82 ലെ ഈ ഇബാറതില്‍ മേല്‍ പറഞ്ഞ വിഷയങ്ങള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter