kuttikal undakunnathinu islamika veekshanathil ethu divasangalil bandappedalanu kooduthal abikamyam
ചോദ്യകർത്താവ്
fazanshaa
Jun 3, 2019
CODE :Par9307
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വെള്ളിയാഴ്ച രാവോ വെള്ളിയാഴ്ച പകല്‍ ജുമുഅക്ക് മുമ്പുള്ള സമയത്തുോ സുന്നത്തുണ്ട്. സാധാരണ ദിവസങ്ങളില്‍ അത്താഴ സമയമാണ് ഏറ്റവും ഉചിതം (തുഹ്ഫ). നാല് ദിവസത്തേക്കാള്‍ പിന്തിക്കാതിരിക്കൽ സുന്നത്താണ് (ഫത്ഹുല്‍ മുഈന്‍). വൈദ്യ ശാസ്ത്രമനുസരിച്ച് പിരീഡ്സ് തുടങ്ങി 8 മുതല്‍ മുതല്‍ 19 വരേയുള്ള ദിവസങ്ങളിലാണ് പ്രഗ്നൻസിക്ക് സാധ്യത കൽപ്പിക്കപ്പെടുന്നത്. (പിരീഡ്സ് 8 ദിവസത്തിലധികം നീളുന്നവർക്ക് അവരുടെ പിരീഡ്സ് അവസാനിക്കുന്ന ദിവസം മുതൽ 19 ദിവസം വരെയാണ് സാധ്യത കൂടുതൽ). അതു കൊണ്ട് ഈ ദിവസങ്ങളില്‍ അത്താഴ സമയത്തിന് പ്രാമുഖ്യം നൽകുക. അതു പോലെ വെള്ളിയാഴ്ച രാവോ വെള്ളിയാഴ്ച പകലിന്റെ ആദ്യ ഭാഗമോ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കുക, والله المستعان
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ