ഒരാളുടെ പണം അയാളുടെ മക്കൾക്കും ഭാര്യക്കും ചെലവിന് നൽകാതെ ഉപ്പാക്കും ഉമ്മാക്കും വീട്ടുകാര്‍ക്കും എടുക്കാമോ?

ചോദ്യകർത്താവ്

A

Mar 30, 2020

CODE :Par9657

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ബുദ്ധിയും വിവേകവും പ്രായപൂര്‍ത്തിയുമായ ആളുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അധികാരം അയാള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം സ്വത്തിന്‍റെ അവകാശിയായ ആ വ്യക്തിക്കോ അയാള്‍ ഏല്‍പിക്കുന്നവര്‍ക്കോ മാത്രമാണ്. സമ്മതം കൂടാതെ ഉപ്പാക്കോ ഉമ്മാക്കോ മറ്റാര്‍ക്കുമോ മറ്റൊരാളുടെ സ്വത്ത് വിനിയോഗം നടത്താന്‍ അധികാരമില്ല. ഇസ്ലാമിക ശരീഅത്ത് പ്രകാരം നിയമം നേരിടുന്ന പക്ഷം നിയമപാലകര്‍ക്ക് മറ്റൊരാളുടെ സ്വത്തില്‍ ക്രയവിക്രയം നടത്താനുള്ള അധികാരം ഉണ്ടായേക്കും.

മക്കള്‍ക്കും ഭാര്യക്കും ചെലവ്നല്‍കല്‍ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്‍റെ (മക്കളുടെ പിതാവിന്‍റെ) മേല്‍ നിര്‍ബന്ധബാധ്യതയാണ്.

വിദേശത്തോ മറ്റു ദൂര സ്ഥലങ്ങളിലോ ജോലി ചെയ്യുന്നവരും വീട്ടിലെ കാര്യങ്ങള്‍ സ്ഥിരമായി മാതാപിതാക്കള്‍ കൈകാര്യം ചെയ്തു വരുന്നവരുടെ  ഉമ്മാക്കും ഉപ്പാക്കും വീട്ടുകാര്‍ക്കും സ്വത്ത് വിനിയോഗിക്കാന്‍ സമ്മതം നല്‍കുകയെന്നത് സാര്‍വത്രികമാണ്. ധനവിനിയോഗം നടത്തുന്നവര്‍ അവരെ ഏല്‍പ്പിച്ചതനുസരിച്ച് ബാധ്യതകള്‍ നിറവേറ്റേണ്ടതാണ്. ബാധ്യതകള്‍ നിറവേറ്റാത്ത പക്ഷം അവരെ ഏല്‍പ്പിക്കാതിരിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ ശ്രദ്ധിക്കണം.

മാതാപിതാക്കളെ വിഷമിപ്പിക്കാതെയും അവര്‍ക്ക് എല്ലാ വിധ പരിഗണനയും ലഭിക്കുന്നുണ്ടെന്ന ഉറപ്പു വരുത്തിയും മക്കളുടെയും ഭാര്യയുടെയും കാര്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനാണ് ഒരോ കുടുംബനാഥനും ശ്രദ്ധിക്കേണ്ടത്.

മേല്‍പറഞ്ഞതൊക്കെ ജീവിച്ചിരിക്കുന്നവരെ കുറിച്ചാണ്. മരണപ്പെട്ടവരുടെ സ്വത്ത് അനന്തരാവകാശ നിയമപ്രകാരം മാത്രമേ ഉപയോഗിക്കാവൂ...

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter