ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശ്രദ്ദിക്കേണ്ട തജവീദിന്റെ നിയമങ്ങള്‍ ഒന്ന് വിവരിക്കാമോ ?ഖുര്‍ആനിനെ ചുംബിക്കുന്നതിന്റെ വിധിയെന്താണ് ?

ചോദ്യകർത്താവ്

muhammed saheer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിശുദ്ധ ഖുര്‍ആന്‍ ഒരു വിശ്വാസിയുടെ എല്ലാമെല്ലാമാണ്. അത് ശരിയാംവിധം പാരായണം ചെയ്യാന്‍ പഠിക്കേണ്ടതും ശീലിക്കേണ്ടതും ഓരോരുത്തരുടെയും ബാധ്യത. ഖുര്‍ആന്‍ പാരായണം പഠിക്കാനുള്ള ചോദ്യകര്‍ത്താവിന്റെ താല്‍പര്യത്തെ പ്രത്യേകം പ്രശംസിക്കാതെ വയ്യ. ശരിയായ പാരായണം നിയമപഠനത്തിലൂടെ മാത്രം സാധ്യമാവില്ല. അതിലുപരി, തജവീദിന്റെ നിയമങ്ങളെല്ലാം അക്ഷരങ്ങളുടെ ഉച്ചാരണത്തെയും അവ പരസ്പരം കൂടി വരുന്നിടത്ത് എന്തൊക്കെ വേണമെന്നതിനെയും അടിസ്ഥാനമാക്കിയാണ്. അത്കൊണ്ട് തന്നെ, അത്തരം  നിയമങ്ങള്‍, അറിവുള്ള ഏതെങ്കിലും ഉസ്താദുമാരില്‍നിന്ന് നേരിട്ട് പഠിക്കുന്നതാണ് കൂടുതല്‍ നല്ലതും പ്രായോഗികവും. ഇന്ന് സമൂഹം ഖുര്‍ആനില്‍നിന്ന് ഏറെ അകന്നുകൊണ്ടിരിക്കയാണ്. കൊച്ചുകുട്ടികളെ മൂന്ന് വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും ഇംഗ്ലീഷ് അക്ഷരമാലയും മറ്റും പഠിപ്പിക്കാന്‍ പ്രത്യേകതാല്‍പര്യം കാണിക്കുന്ന രക്ഷിതാക്കളില്‍ ഭൂരിഭാഗവും അവര്‍ക്ക് ഖൂര്‍ആന്‍ പാരായണം പഠിപ്പിക്കാന്‍ അതിന്റെ ഒരംശം പോലും താല്‍പര്യം കാണിക്കുന്നില്ലെന്നത് ഏറെ ഖേദകരമാണ്. ഖുര്‍ആന്‍ ശരിയാംവിധം പാരായണം ചെയ്യാന്‍ അറിയാത്തവരായി മക്കള്‍ വളര്‍ന്നുവരാനിടയായാല്‍ അതിന്റെ പൂര്‍ണ്ണഉത്തരവാദിത്തം അതിന് അവസരമൊരുക്കാത്ത രക്ഷിതാക്കള്‍ക്കായിരിക്കും. ഒരു ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങള്‍ കുട്ടികളെ മൂന്ന് കാര്യം ശീലിപ്പിക്കുക, പ്രവാചകരോടുള്ള സ്നേഹം, പ്രവാചകകുടുംബത്തോടുള്ള സ്നേഹം, ഖുര്‍ആന്‍ പാരായണം എന്നിവയാണ് അവ. ഖുര്‍ആന്‍ ചുംബിക്കുന്നതിനെക്കുറിച്ച് വിവിധാഭിപ്രായങ്ങളാണ് പണ്ഡിതര്‍ക്കിടയിലുള്ളത്. ഇമാം സുബ്കി അടക്കമുള്ള ചിലര്‍ അത് പുണ്യകരമാണെന്നും പ്രതിഫലം ലഭിക്കുമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍ഗാമികള്‍ ആരും ചെയ്തതായി തെളിവില്ലാത്തതിനാല്‍ അത് പുണ്യകരമാണെന്ന് പറയാന്‍ ന്യായമില്ലെന്നും അനുവദനീയമാണെന്നേ പറയാവൂ എന്നുമാണ് ഭൂരിഭാഗം പണ്ഡിതരും പറയുന്നത്. കര്‍മ്മങ്ങളെല്ലാം ശരിയാം വിധം ചെയ്യാനും അവ സ്വീകരിക്കപ്പെടാനും സൌഭാഗ്യം ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter