ഭാര്യയുടെ ഭംഗിക്ക് കുറവ്‌ വരുമെന്ന് കരുതി മുലയൂട്ടാന്‍ വേറെ സ്ത്രീകളെ എല്പ്പിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് നൗഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മുലയൂട്ടാന്‍ മാതാവല്ലാതെ മറ്റു സ്ത്രീകളെ ഏല്‍പ്പിക്കല്‍ അനുവദനീയമാണ്. മുലയൂട്ടുന്ന സ്ത്രീകളെ തിരഞ്ഞെടുക്കുമ്പോള്‍ സല്‍സ്വഭാവിയും ദീനീനിഷ്ഠയുമുള്ള സ്ത്രീകളെ ഏല്‍പിക്കലും ഉത്തമമാണ്. മുലയൂട്ടുന്ന സ്ത്രീകളുടെ സ്വഭാവങ്ങളും ജീവിത രീതിയും മുലയൂട്ടപ്പെടുന്ന കുട്ടികളിലും കാണപ്പെടുന്നുവെന്നു ആധുനിക ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് മാതാവ്‌ മുലയൂട്ടുന്നതാണ് ഏറ്റവും ഉത്തമം. മാതാവിന്‍റെ വാത്സല്യവും സ്നേഹവും പകര്‍ന്നു നല്‍കുവാനും കുട്ടികളെ സല്‍സ്വഭാവികളക്കാനും അതു വഴി സാധിക്കും. മുലയൂട്ടുന്നതിലൂടെ മാതാവിന്‍റെ സൌന്ദര്യം നഷ്ടപ്പെടുമെന്നത് തെറ്റായ ധാരണയാണെന്ന് കൂടി പ്രത്യേകം ഉണര്‍ത്തട്ടെ. മുലയൂട്ടുന്നത് കുട്ടിയുടെ ആരോഗ്യത്തിനും യഥാവിധിയുള്ള വളര്‍ച്ചക്കും ആവശ്യമാണെന്നത് പോലെ ഉമ്മയുടെ ആരോഗ്യത്തിനും അത് ഏറെ സഹായകമാണ്. പ്രസവിച്ച ശേഷം കുട്ടികള്‍ക്ക് മുലയൂട്ടാതിരിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് സാധ്യതയുള്ളതായി വൈദ്യശാസ്ത്രം പറയുന്നുണ്ട്. അതുപോലെ, ഗര്‍ഭത്തെയും പ്രസവത്തെയും തുടര്‍ന്ന് വികസിക്കുന്ന ഗര്‍ഭപാത്രം പൂര്‍വ്വ സ്ഥിതിയിലാവാന്‍ സഹായിക്കുന്നത്, ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഇത് സ്രവിക്കപ്പെടുന്നത് കുട്ടിക്ക് മുല കൊടുക്കുന്നതിലൂടെയാണെന്നാണ് ശാസ്ത്രം പറയുന്നത്. ഗര്‍ഭം ധരിക്കുന്ന വേളയില്‍ സ്ത്രീകളുടെ ശരീരത്തില്‍ ഏറെ കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്. സാധാരണഗതിയില്‍ ഗര്‍ഭത്തെതുടര്ന്ന് സ്ത്രീകളുടെ ഭാരം, പതിമൂന്ന് കിലോയോളം വര്‍ദ്ധിക്കാറുണ്ട്. ഇതില്‍ സാധാരണ ഗതിയില്‍ കുട്ടികളുടെ ഭാരം നാല് കിലോയേക്കാള്‍ കൂടാറില്ല. ബാക്കിവരുന്നതെല്ലാം ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്. പ്രസവ ശേഷം ഈ കൊഴുപ്പിനെ നീക്കിക്കളയുന്നതിലും മുലയൂട്ടലിന് വലിയ പങ്കാണ് ഉള്ളത്. സ്നേഹ നിര്‍ഭരമായ മാതൃപുതൃ ബന്ധങ്ങള്‍ നില നിര്‍ത്താന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter