ഖുർആന്‍ പാരായണം ചെയ്യുമ്പോള്‍ സ്ത്രീകൾ തല പൂര്‍ണമായി മറച്ചില്ലെങ്കില്‍ ശരിയാകുമോ...?
ചോദ്യകർത്താവ്
ശറഫുദ്ദീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സ്ത്രീ ആയാലും പുരുഷനായാലും തല മറക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്താലും അത് ശരിയാകും. പ്രതിഫലം ലഭിക്കുകയും ചെയ്യും. പക്ഷേ, ഖുര്‍ആനിനോടു ചെയ്യുന്ന മര്യാദകളില്‍ പെട്ടതാണ് ശരിയായ വസ്ത്ര ധാരണയോടെയും തലമറച്ചും സുഗന്ധം ഉപയോഗിച്ചും മനസ്സാന്നിധ്യത്തോടെ ഖുര്‍ആനിനോട് ആദരവ് കാണിച്ച് അത് പാരായണം ചെയ്യല്‍.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.