തിലാവത്തിൻറെ സുജൂദ് ചെയ്യുമ്പോൾ, തക്ബീറത്തുൽ ഇഹ്റാമും സലാമും ആവശ്യമുണ്ടോ?
ചോദ്യകർത്താവ്
യു.കെ.എം.കുഞ്ഞി.അബുദാബി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് തിലാവതിന്‍റെ സുജൂദും. ഒരു സുജൂദ് മാത്രമാണ് തിലാവതിന് സുന്നതുള്ളത്. നിസ്കാരത്തിലാണ് സജ്ദയുടെ ആയത് ഓതിയതെങ്കില്‍ നേരെ സുജൂദിലേക്ക് പോയി ഒരു സുജൂദ് ചെയ്ത് തിരിച്ച് നിര്‍ത്തത്തിലേക്ക് തന്നെ വരേണ്ടതും നിസ്കാരം തുടരേണ്ടതുമാണ്. നിസ്കാരത്തിന് പുറത്താണെങ്കില്‍, തിലാവതിന്‍റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത് ചെയ്ത് തക്ബീറതുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തിലെ സുജൂദ് പോലെ ഒരു സുജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുകയാണ് വേണ്ടത്.
നിസ്കാരത്തിലല്ലാതെ സുജൂദ് തിലാവ ചെയ്യുമ്പോള്‍ തക്ബീറതുല്‍ ഇഹ്റാമും സലാമും നിര്‍ബന്ധമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.