ഖുര്‍ആനിന്റെ നാലില്‍ ഒരു ഭാഗം എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത് ഏത്

ചോദ്യകർത്താവ്

നുശൈബ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

തിര്‍മുദി റിപോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം നബി(സ) പറഞ്ഞതായി: ഇദാ സുല്‍സിലതി ഖുര്‍ആനിന്‍റെ പകുതിക്കു സമാനമാണ്. ഖുല്‍ ഹുവല്ലാഹു ഖുര്‍ആനിന്‍റെ മൂന്നിലൊന്നിനു സമാനമാണ്. ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന നാലിലൊന്നിനും.
വേറേയും സൂറതുകള്‍ ഖുര്‍ആനിന്‍റെ നാലിലൊന്നിനു സമാനമാണെന്നു മറ്റു ചില ഹദീസുകളില്‍ വന്നിട്ടുണ്ട്.  വിവാഹം ചെയ്യാന്‍ കൈയിലൊന്നുമില്ലെന്നു പരാതിപ്പെട്ട സ്വഹാബിയോട് നബി(സ) നിന്‍റെയടുത്ത് ഖുല്‍ ഹുവല്ലാഹ് ഇല്ലേ അത് ഖുര്‍ആനിന്‍റെ മൂന്നിലൊന്നാണ്. ഇദാസുല്‍സിലതി ഇല്ലേ അത് നാലിലൊന്നാണ്, ഖുല്‍ യാഅയ്യുഹല്‍ കാഫിറൂന ഇല്ലേ, അത് നാലിലൊന്നാണ്, ഇദാ ജാഅ നസ്വറുല്ലാഹി ഇല്ലേ, നാലിലൊന്നാണ്.  ആയതുല്‍ കുര്‍സിയ്യ് ഇല്ലേ, അതും നാലിലൊന്നാണ്.  എന്നു പ്രതിവിധി നിര്‍ദ്ദേശിച്ച മറ്റൊരു ഹദീസ് തിര്‍മുദി തന്നെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവുമായി ബന്ധപെട്ട മറ്റു ചില റിപോര്‍ട്ടുകളില്‍ ഖുല്‍ഹുവല്ലാഹു എന്നതും ഖുര്‍ആനിന്‍റെ നാലിലൊന്നാണെന്നു കാണാം (ദഖീറതുല്‍ ഹുഫ്ഫാദ്, മജ്മഉസ്സവാഇദ്, ഉംദതുത്തഫ്സീര്‍ എന്നിവ നോക്കുക). ഇബ്നുദരീസിന്‍റെ ഫദാഇലുല്‍ ഖുര്‍ആനില്‍ ഫാതിഹ സൂറത് ഖുര്‍ആനിന്‍റെ നാലിലൊന്നാണെന്നു പറയുന്ന ഹദീസുണ്ട്.
അഥവാ ഖുര്‍ആനിന്‍റെ നാലിലൊന്നെന്ന് വിശേഷിപ്പിക്കപ്പെട്ട സൂറതുകള്‍ : അല്‍കാഫിറൂന്‍, അന്നസ്വര്‍, അസ്സല്‍സല, അല്‍ഫാതിഹ, ഒരു റിപോര്‍ട്ടു പ്രകാരം അല്‍ഇഖ്‍ലാസ് എന്നിവയാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter