മാതാപിതാക്കള്‍ സത്‍വൃത്തരായാല്‍ അവരുടെ മക്കള്‍ക്ക്‌ അല്ലാഹു വില്‍ നിന്നു പ്രത്യേക സംരക്ഷണം ലഭിക്കുമോ? സൂറത്തുൽ കഹ്ഫിലെ 82 മത്തെ ആയതിനു അങ്ങനെ വ്യാഖ്യാനമുണ്ടോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنْزٌ لَهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَنْ يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنْزَهُمَا رَحْمَةً مِنْ رَبِّكَ وَمَا فَعَلْتُهُ عَنْ أَمْرِي ذَلِكَ تَأْوِيلُ مَا لَمْ تَسْطِعْ عَلَيْهِ صَبْرًا "ആ മതിലാകട്ടെ, അന്നാട്ടിലെ രണ്ടു അനാഥക്കുട്ടികളുടേതായിരുന്നു. അതിന്റെ ചുവട്ടില്‍ അവരിരുവര്‍ക്കുമുള്ള ഒരു നിക്ഷേപമുണ്ട്. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ ഇരുവരും യൗവനം പ്രാപിക്കുകയും നിക്ഷേപം പുറത്തെടുക്കുകയും ചെയ്യണമെന്നു താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. താങ്കളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹംമൂലമാണ്, എന്റെ അഭിപ്രായമനുസരിച്ചല്ല ഞാനിതൊന്നും ചെയ്തിട്ടുള്ളത്. താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ ഉള്‍സാരമാണിത്".
ആ മതിലാകട്ടെ, അന്നാട്ടിലെ രണ്ടു അനാഥക്കുട്ടികളുടേതായിരുന്നു. അതിന്റെ ചുവട്ടില്‍ അവരിരുവര്‍ക്കുമുള്ള ഒരു നിക്ഷേപമുണ്ട്. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ ഇരുവരും യൗവനം പ്രാപിക്കുകയും നിക്ഷേപം പുറത്തെടുക്കുകയും ചെയ്യണമെന്നു താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. താങ്കളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹംമൂലമാണ്, എന്റെ അഭിപ്രായമനുസരിച്ചല്ല ഞാനിതൊന്നും ചെയ്തിട്ടുള്ളത്. താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ ഉള്‍സാരമാണിത്.

എന്ന ആയതില്‍ ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ടത് പോലെ നല്ലമനുഷ്യന്റെ ഇബാദത്തിന്റെ ബറക്കത്ത് ഇഹലോകത്തും പരലോകത്തും സന്താനങ്ങള്‍ക്ക് ലഭിക്കുമെന്നതിന് ഇത് തെളിവാണ് എന്ന് ഇബ്നു കസീര്‍ (റ) പറയുന്നു. മാതാപിതാക്കളുടെ നന്മ കാരണം മക്കളുടെ കാര്യത്തില്‍ അള്ളാഹു പ്രത്യേക സംരംക്ഷണം നല്‍കും എന്ന് ആയതില്‍ നിന്ന് മനസ്സിലാക്കാം ഇമാം റാസി പറയുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter