ഖുര്‍ആന്‍ തുറന്ന് വെക്കാന്‍ പാടില്ല എന്ന് അറിഞ്ഞിട്ടും പ്രേഫൈല്‍ പിച്ചറുകളില്‍ ഖുര്‍ഹാന്‍ തുറന്ന് വെക്കുന്നതിന്റെ വിധി എന്ത് അത് തെറ്റല്ലെ അത് തുറന്ന് വെക്കുന്നതിന് തുല്ല്യ മല്ലെ ഒന്നു വിവരിക്കാമോ

ചോദ്യകർത്താവ്

മുബഷീര്‍ വേങ്ങര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആനെ നിന്ദിക്കുക എന്ന രീതിയില്‍ നാം ചെയ്യുന്ന പെരുമാറ്റങ്ങളാണ് ഹറാമായി ഗണിക്കേണ്ടത്. ഉദാഹരമായി ഖുര്‍ആനിലേക്ക് തുപ്പുന്നത്. ഖുര്‍ആനെ നിന്ദിക്കുക എന്ന ഉദ്ദേശത്തോടെ തുപ്പല്‍ പുരട്ടുമ്പോള്‍ അത് ഹറാമാണ്. എന്നാല്‍ അതിലുള്ള ഖുര്‍ആനല്ലാത്ത വല്ലതും മായ്ച്ചു കളയുക എന്ന ഉദ്ദേശത്തോടെയാവുമ്പോള്‍ അത് ഹറാമല്ല. എന്ന പോലെ ഖുര്‍ആനെ നിന്ദിക്കുക എന്ന ഉദ്ദേശത്തോടെ ഖുര്‍ആന്‍ തുറന്ന് വെക്കുന്നത് ഹറാമും അത്തരം ഉദ്ദേശമില്ലെങ്കില്‍ അതു ഹറാം അല്ലാതായിത്തീരുകയും ചെയ്യുന്നു. (എന്നാലൂം പൊടിയും മറ്റും പിടിക്കാതിരിക്കാന്‍ അടച്ച് വെക്കുന്നതാണുത്തമം). ഖുര്‍ആനോടുള്ള ആദരവിന്റെ കൂട്ടത്തില്‍ മുസ്ഹഫുകള്‍ ആവശ്യമില്ലാതെ തുറന്നിടാതിരിക്കുകയെന്നും പണ്ഡിതന്മാര്‍ എണ്ണിയിട്ടുണ്ട്. പ്രൊഫൈല്‍ പിച്ചറുകളില്‍ ഖുര്‍ആന്‍ തുറന്ന് വെക്കുന്നതിന്റെ കര്‍മ്മ ശാസ്ത്ര വീക്ഷണം നമുക്ക് പരിശോധിക്കാം. ദീനാറുകളിലും ദിര്‍ഹമുകളിലും (നാണയങ്ങളില്‍) അതു പോലെ വസ്ത്രം ചുമര്‍ എന്നിവിടങ്ങളില്‍ ഖുര്‍ആന്‍ എഴുതുന്നത് കറാഹതാണ് എന്നാണ് പണ്ഡിതര്‍ പറഞ്ഞത്. ഇതേ ഹുക്മ് തന്നെയാണ് തുറന്ന് വെച്ച ഖുര്‍ആന്‍ പ്രോഫൈല്‍ പിച്ചറായി ഉപയോഗിക്കുന്നതിനും വരുക. അഥവാ ഉപേക്ഷിച്ചാല്‍ പ്രതിഫലാര്‍ഹമാണ്. നാണയങ്ങളിലും മറ്റും എഴുതപ്പെട്ട ഖുര്‍ആന്‍ വുദൂ ഇല്ലാതെത്തന്നെ തൊടുന്നതും ചുമക്കുന്നതും ഹലാലാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter