ഒരുപാട് പേര് ചേര്‍ന്ന് ഖുര്‍ആന്‍ ഖതം ഓതി തീര്‍ക്കുന്നതിന്റെ വിധി?

ചോദ്യകർത്താവ്

ജസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരുപാട് പേര്‍ ചേര്‍ന്ന് ഖുര്‍ആന്‍ ഖത്മ് ഓതിത്തീര്‍ക്കുന്നത് അനുവദനീയമാണ് മാത്രമല്ല ഖുര്‍ആന്‍ ഓതുന്ന സദസ്സ് സംഘടിപ്പിക്കല്‍ സുന്നതുമാണ്. ഖുര്‍ആനോതിക്കൊണ്ട് ഒരുമിച്ച് കൂടുന്നവരുടെ മേല്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ ഇറങ്ങുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. ഖുര്‍ആനിന്റെ കുറച്ച് ഭാഗം ഒരാള്‍ ശേഷം മറ്റൊരാള്‍ ഇങ്ങനെ ഖുര്‍ആന്‍ ഓതുന്നത് അനുവദനീയവും നല്ലതുമാണെന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്. എല്ലാവരും ഒരേ ശബ്ദത്തില്‍ ഖുര്‍ആനോതുന്നതും സുന്നത് തന്നെ. തദടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും പ്രത്യേക ഭാഗം നിശ്ചയിച്ച് ഖത്മ് ഓതിത്തീര്‍ക്കുന്നതും സുന്നത് തന്നെയാണ്. ഇന്ന് സാധാരണയായി നാം അങ്ങനെ ഓതി മരിച്ചവര്‍ക്ക് വേണ്ടി അതിന്റെ പ്രതിഫലം ഹദ്‍യ ചെ്യ്യാറുണ്ട്. എല്ലാവരും ചേര്‍ന്ന് ഖുര്‍ആന്‍ ഖതം തീര്‍ക്കുമ്പോഴും ഖുര്‍ആനിലെ എല്ലാ സൂറതുകളും ഓതുന്നതുമൂലം അതിന്റെയൊക്കെ സ്രേഷ്ടതകള്‍ മയ്യിതിനു ലഭിക്കുകയും ചെയ്യും. മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതുന്നതിനെ സംബന്ധിച്ച് ഇവിടെ വായിക്കാം. ഓരോരുത്തരുടേയും ബാധ്യതയായ ഖത്മ് പൂര്‍ത്തീകരണത്തിന് ഈ രീതി അവലംഭിക്കാവതല്ല. അതിന് ഓരോരുത്തരും ഖുര്‍ആന്‍ മുഴുവന്‍ ഓതുക തന്നെ വേണം. അത് കൂടിയിരുന്നു ഓതുന്നത് പുണ്യം തന്നെയാണ്. ഓരോരുത്തരും ഖുര്‍ആന്‍ ഖത്മ് തീര്‍ക്കേണ്ടതിനെ കുറിച്ച് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter