വിഷയം: ‍ പാപങ്ങൾ

നന്മകൾ തിന്മകളെ മായ്ച്ചു കളയും. ഒരു വിശദീകരണം തരാമോ?

ചോദ്യകർത്താവ്

ഷംല ഇസ്ഹാഖ്

Jun 18, 2022

CODE :Oth11201

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

 അല്ലാഹു പറയുന്നു: "സൽകർമ്മങ്ങൾ ദുഷ്കർമ്മങ്ങളെ ഇല്ലായ്മ ചെയ്യും, തീർച്ച "(ഹൂദ്, 114). 

ഇസ്ലാമിക വീക്ഷണ പ്രകാരം പാപങ്ങൾ രണ്ടുതരമാണ്. വൻ പാപങ്ങളും  ചെറു പാപങ്ങളും . പൊതുവേ, വൻ പാപങ്ങൾ  പൊറുത്തു കിട്ടണമെന്നുണ്ടെങ്കിൽ / ഇല്ലാതായിത്തീരണമെന്നുണ്ടെങ്കിൽ പശ്ചാത്തപിച്ചു റബ്ബിലേക്ക് മടങ്ങുക തന്നെ വേണം.  ചെറു പാപങ്ങൾ ഇല്ലാതായിത്തീരാൻ സൽകർമ്മങ്ങളുടെ അനുഷ്ഠാനം തന്നെ ധാരാളം. ആകയാൽ , സൽകർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ ചെറുപാപങ്ങൾ അല്ലാഹു മായ്ച്ചു കൊണ്ടിരിക്കുന്നതാണ്. മേൽ ഉദ്ധരിച്ച ആയത്തിന്റെ വിവക്ഷയും ഇതു തന്നെ. എന്നാൽ, വൻ പാപങ്ങൾ ചെയ്തു പശ്ചാത്തപിക്കാതിരുന്നാൽ   ചെറുപാപങ്ങൾക്ക് മുന്നിൽ അവ മറയായി നിൽക്കുകയും പിന്നെ സൽകർമങ്ങൾ കൊണ്ടും ചെറു പാപങ്ങൾ മായ്ക്കപ്പെടാതെ ബാക്കിയാവുകയും ചെയ്യും. തിരുനബി(സ്വ) പറയുന്നത് കാണുക: "അഞ്ചുനേരം നിസ്കാരങ്ങളും ജുമാ നിസ്കാരവും  റമദാൻ മാസവും  പാപങ്ങളെ  മായിച്ചു കളയുന്നതാണ്ൻ, വൻ പാപങ്ങളിൽ നിന്ന് മാറി നിൽക്കുന്ന കാലത്തോളം "(മുസ്ലിം) .

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ .

ASK YOUR QUESTION

Voting Poll

Get Newsletter