ഖുർആൻ ഹിഫ്ള് ചെയ്യുന്ന ഒരു സ്ത്രീ ഹൈള് സമയത്ത് അവളുടെ ഉസ്താദയ്ക്ക് ഓതി കേൾപ്പിക്കൽ അനുവദനീയമാണോ?

ചോദ്യകർത്താവ്

Fatima

Nov 24, 2020

CODE :Fiq10009

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഹൈളുകാരിക്ക് ഖുര്‍ആനാണെന്ന കരുതലോടെ വിശുദ്ധഖുര്‍നില്‍ നിന്ന് അല്‍പം പോലും ഓതല്‍ ഹറാമാണ്. ഹിഫ്ള് ചെയ്യുന്ന സ്ത്രീ എന്നോ അല്ലാത്തവളെന്നോ ഇതില്‍ വ്യത്യാസമില്ല. ആയതിനാല്‍ ഖുര്‍ആനാണെന്ന കരുതലോടെ ഹൈളുകാരിയായ സ്ത്രീക്ക് അവളുടെ ഉസ്താദയ്ക്ക് ഓതി കേൾപ്പിക്കൽ അനുവദനീയമല്ല.

ഖുര്‍ആന്‍ ഹിഫ്ള് ചെയ്യുന്ന സ്ത്രീക്ക് ഇത്തരം സാഹചര്യങ്ങളില്‍ ഹിഫ്ളുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങള്‍ പഠിക്കുന്നതിനായി സമയം ഉപയോഗപ്പെടുത്താമല്ലോ. ഖുര്‍ആന്‍ ഓതല്‍ അനിവാര്യമല്ലാത്ത തജ്’വീദിന്‍റെ ഭാഗങ്ങള്‍ പഠിക്കല്‍, ഹിഫ്ളാക്കേണ്ട മറ്റു ദിക്റ്-ദുആകള്‍ പഠിക്കല്‍ തുടങ്ങിയവക്കൊക്കെ സമയം ഉപയോഗപ്പെടുത്താം. ഹൈളുകാരിക്ക് ദിക്റുകളെന്ന കരുതലോടെ ഖുര്‍ആനിലെ ആയതുകള്‍ ഓതുന്നതിന് വിരോധവുമില്ലല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter