മറ്റ് ദിക്റുകൾ ചൊല്ലുന്നതിനേക്കാൾ മഹത്വം ഖുർആൻ പാരായണം ചെയ്യുന്നതിനുണ്ടല്ലോ. ബിസ്മി ഒരു പ്രാവശ്യം പാരായണം ചെയ്താൽ 190 നന്മകൾ അള്ളാഹു രേഖപ്പെടുത്തും എന്നാണല്ലോ. ഈ നന്മകൾ ലഭിക്കണമെങ്കിൽ ഖുർആൻ നോക്കി തന്നെ പാരായണം ചെയ്യണം എന്നുണ്ടോ? ഒരാൾ ബിസ്മി മാത്രം ഒഴിവ് സമയങ്ങളിൽ ചൊല്ലിക്കൊണ്ടിരുന്നാൽ ഈ നന്മകൾ ലഭിക്കുമോ? നമുക്ക് മനഃപാഠമുള്ള ചെറിയ ചെറിയ സൂറത്തുകൾ മറ്റു ദിക്റുകൾ പോലെ ഉരുവിട്ടുകൊണ്ടിരുന്നാൽ ഈ പ്രതിഫലം ലഭിക്കുമോ ?

ചോദ്യകർത്താവ്

Mishal

Jan 11, 2021

CODE :Qur10037

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് ഓരോ ഹര്‍ഫിനും ഒരു ഹസനത്ത് കൂലിയാണെന്നും ഓരോ ഹസനത്തും അതിന്‍റെ പത്തിരട്ടി കണക്കിലാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. 19 അക്ഷരങ്ങളുള്ല ബിസ്മി ഓതിയാല്‍ മേല്‍കണക്കനുസരിച്ച് 190 നന്മ ലഭിക്കുന്നതാണ്. ഈ പ്രതിഫലം ലഭിക്കാന്‍ ഖുര്‍ആന്‍ നോക്കി ഓതണമെന്നില്ല. എന്നാല്‍ ഖുര്‍ആന്‍ നോക്കി ഓതല്‍ കൂടുതല്‍ പുണ്യമുള്ള ഇബാദത്താണ്. ബിസ്മി കൂടുതല്‍ പ്രവാശ്യം പാരായണം ചെയ്യുകയോ അറിയുന്ന സൂറത്തുകള്‍ ധാരാളമായി പാരായണം ചെയ്യുമ്പോഴോ എല്ലാം വിശുദ്ധഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുകയാണെന്നതിനാല്‍ ഈ പ്രതിഫലം ലഭിക്കുമെന്നതില്‍ തര്‍ക്കമില്ലല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter