അസ്റിനു ശേഷം ഖുര്‍ആൻ ഓതുന്നതില്‍ സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടോ?

ചോദ്യകർത്താവ്

abdul latheef

Jun 2, 2017

CODE :Qur8570

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഖുര്‍ആന്‍ പാരായണം എല്ലാ സമയത്തും പുണ്യമാണ്. ഖുര്‍ആന്‍ പാരായണത്തിനനുയോജ്യമല്ലാത്ത ഒരു സമയവുമില്ല. അസ്റിനു ശേഷം ഖുര്‍ആന്‍ ഓതുന്നത് കറാഹതാണെന്ന് ചില മുന്ഗാമികളായ പണ്ഡിതന്മാരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനു അടിസ്ഥാനമില്ലെന്ന് ഇമാം നവവി (റ) വിശദീകരിച്ചിട്ടുണ്ട്. ونقل عن بعض السلف كراهة القراءة بعد العصر وليس بشئ ولا اصل له (المجموع)

ഖുര്‍ആന്‍ ഒതാന്‍ രാത്രി സമയമാണ് കൂടുതലുത്തമം. രാത്രിയില്‍ തന്നെ രാത്രിയുടെ രണ്ടാം പകുതിയും. പകലില്‍ സുബ്ഹിനു ശേഷം ഖുര്‍ആന്‍ ഓതുന്നതാണ് കൂടുതലുത്തമം. ഇശാഅ് മഗ്‍രിബിനിടയില്‍ ഖുര്‍ആന്‍ ഓതുന്നതും പുണ്യം തന്നെ.

ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കാനും ഖുര്‍ആനനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter