വിഷയം: ഖുര്‍ആന്‍ പാരായാണം പഠിക്കല്‍
ഖുർആൻ പാരായണം പഠിക്കാത്തത് കൊണ്ട് ഓതുന്നതിൽ തെറ്റ് വന്നാൽ കുറ്റമുണ്ടോ? ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് പഠിക്കൽ നിർബന്ധമുണ്ടോ?
ചോദ്യകർത്താവ്
Muhammad
May 28, 2020
CODE :Qur9841
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യാനറിയുകയെന്നത് ഒരു മുസ്ലിമിന് ഒഴിച്ചുകൂടാനാകാത്തതാണ്. അഞ്ചു നേരത്തെ നിസ്കാരം ശരിയായ രീതിയില്‍ നിര്‍വിഹക്കണമെങ്കില്‍ ചുരുങ്ങിയത് ഫാതിഹയെങ്കിലും ഒരു തെറ്റും കൂടാതെ പാരായണം ചെയ്യാനറിയണം. അതറിയാത്തവര്‍ സൌകര്യപ്രദമായ ഏത് മാര്‍ഗമുപയോഗിച്ചും അത് പഠിക്കല്‍ നിര്‍ബന്ധമാണ്.
പഠിക്കാനുള്ള എല്ലാ സൌകര്യവും ഇന്ന് നമ്മുടെ മുമ്പിലുണ്ട്. ആധുനികസൌകര്യങ്ങളാകട്ടെ, അല്ലാത്തതാവട്ടെ, എല്ലാം സുലഭമായ ഈ സാഹചര്യത്തില്‍ എത്രയും വേഗം തെറ്റുകൂടാതെ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള കഴിവ് നാം നേടിയെടുക്കല്‍ നിര്‍ബന്ധമാണ്. പഠിക്കാതെ തെറ്റായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കുറ്റത്തിന് കാരണമാകുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.